Img 20220904 210822

കാർത്തികിന് പകരം ആദ്യ ഇലവനിൽ എത്തിയ പന്തിന് തിളങ്ങാനായില്ല

ഇന്ത്യ ഏഷ്യ കപ്പിൽ ആദ്യ മത്സരത്തിന് ഇറങ്ങിയപ്പോൾ ദിനേഷ് കാർത്തിക് ആയിരുന്നു ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. അന്ന് ഇന്ത്യ പന്തിനെ ആയിരുന്നു കളിപ്പിക്കേണ്ടിയിരുന്നത് എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. നീണ്ട ചർച്ചകൾ ഈ വിഷയത്തിൽ അവസാന ഒരാഴ്ച ആയി നടന്നു. ഇന്ന് ഏവരെയും സർപ്രൈസ് ചെയ്തു കൊണ്ട് കാർത്തികിനെ മാറ്റി പന്തിനെ ഇന്ത്യ ആദ്യ ഇലവനിൽ ഇറക്കി.

പക്ഷെ പന്തിന് തന്റെ വരവിനെ ന്യായീകരിക്കാൻ ഇന്ന് ആയില്ല. 12 പന്തിൽ 14 റൺസ് എടുത്ത് പന്ത് ഷദബ് ഖാന്റെ പന്തിൽ പുറത്തായി. ഇതോടെ വിമർശനങ്ങൾ തിരികെ ആയി. എന്തിനു കാർത്തികിനെ ഡ്രോപ് ചെയ്തു എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. തന്റെ കഴിവ് തെളിയിക്കാൻ കാർത്തികിന് അവസരം പോലും ലഭിക്കാതെ ആണ് താരം ആദ്യ ഇലവനിൽ നിന്ന് പുറത്തായത് എന്ന് ചോദ്യം ചോദിക്കുന്നവർ ഓർമ്മിപ്പിക്കുന്നു.

പന്തിന്റെ ഇന്നത്തെ പ്രകടനം ടീം മാനേജ്മെന്റിന്റെ കൂടുതൽ സമ്മർദ്ദം നൽകും. അടുത്ത മത്സരത്തിൽ ആര് ഇറങ്ങും എന്നത് ആകും ഇനി ഏവരും ഉറ്റു നോക്കുന്നത്.

Exit mobile version