ഏഷ്യ കപ്പ് 2022, 2023 ആതിഥേയരെ നിശ്ചയിച്ചു

ഏഷ്യ കപ്പ് 2021ന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോളും അടുത്ത രണ്ട് വര്‍ഷത്തെ ഏഷ്യ കപ്പുകളുടെ വേദി നിശ്ചയിച്ചതായി വിവരം പുറത്ത് വരുന്നു. 2022ല്‍ പാക്കിസ്ഥാനും 2023ല്‍ ശ്രീലങ്കയും ആവും ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കുക എന്നാണ് ലഭിയ്ക്കുന്ന വിവരം.

2021 ഏഷ്യ കപ്പ് ശ്രീലങ്കയിലാണ് നടക്കേണ്ടിയിരുന്നതെങ്കിലും ഇപ്പോള്‍ കോവിഡ് സാഹചര്യങ്ങള്‍ മൂലം പല പരമ്പരകളും മാറ്റിയതും അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്ളതിനാലും ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാലും ഈ വര്‍ഷം അവസാനം വരെ ഏഷ്യ കപ്പ് നടത്തുക സാധ്യമല്ലെന്നാണ് ശ്രീലങ്കന്‍ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

Exit mobile version