20220905 112032

“പാകിസ്താൻ താരങ്ങൾ പരസ്പര ബഹുമാനം ഉള്ളവരാണ്” – വിരാട് കോഹ്ലി

പാകിസ്താൻ താരങ്ങളെ പ്രശംസിച്ച് വിരാട് കോഹ്ലി. പാകിസ്താൻ താരങ്ങളുമായുള്ള കൂടിക്കാഴ്ച്ചകൾ എപ്പോഴും നല്ലതായിരുന്നു എന്ന് കോഹ്ലി പറഞ്ഞു. അതുപോലെ തന്നെ. അവർ വളരെ സൗഹാർദ്ദപരമായാണ് ഇടപഴകുന്നത്. അവർക്ക് പരസ്പരം ബഹുമാനമുണ്ട് എന്നും കോഹ്ലി പറയുന്നു.

അവർ കളത്തിലും മികവ് കാണിക്കുന്നവരാണ് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്, കളത്തിലും ഞങ്ങൾ തമ്മിൽ പരസ്പര ബഹുമാനമുണ്ട് എന്നും കോഹ്ലി കൂട്ടിച്ചേർത്തു.

പാകിസ്താൻ താരമായ ബാബറിനെയും കോഹ്ലി പ്രശംസിച്ചു.

“ബാബർ നല്ല വ്യക്തിയാണ്, ഞങ്ങൾ നല്ല സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. തീർച്ചയായും, അവൻ എന്നെക്കാൾ വളരെ ജൂനിയറാണ്, അദ്ദേഹം എപ്പോഴും പഠിക്കാൻ താൽപ്പര്യമുള്ള ആളാണ്, അതിനാൽ ആണ് എല്ലാ ഫോർമാറ്റുകളിലും അദ്ദേഹം ഇതുപോലെ കളിക്കുന്നത് എന്നും കോഹ്‌ലി പറഞ്ഞു.

Exit mobile version