ക്യാച്ച് ചെയ്യാൻ രണ്ട് പേർ, അവസാനം പിടിച്ച ക്യാച്ച് സിക്സിലേക്കും, ഒരു പാകിസ്താൻ അബദ്ധം

ഫീൽഡിൽ പാകിസ്താൻ കാണിക്കുന്ന അബദ്ധങ്ങൾ മുമ്പും ട്രോളുകൾക്ക് വിധേയമായിട്ടുണ്ട്. ഇന്ന് ഏഷ്യാ കപ്പ് ഫൈനലിനിടയിലും അത്തരം ഒരു സംഭവം ഉണ്ടായി. കളിയുടെ പത്തൊമ്പതാം ഓവറിലാണ് പാകിസ്താന്റെ രണ്ട് താരങ്ങൾ കൂടി ഒരു ക്യാച്ച് സിക്സ് ആക്കി മാറ്റിയത്. 19ആം ഓവറിലെ അഞ്ചാമത്തെ ബോളിൽ മൊഹമ്മദ് ഹസ്നൈനെ രജപൈഷ ഉയർത്തി അടിച്ചു. ഡീപ് മിഡ് വിക്കറ്റിലൂടെ പറന്ന പന്ത് സിക്സ് ലൈനലിൽ രണ്ട് പാകിസ്താൻ താരങ്ങൾ ആ ക്യാച്ച് എടുക്കാൻ എത്തി‌.

ആസിഫ് അലിയും ഷദാബും. ആസിഫ് അലിയുടെ ക്യാച്ച് ആയിരുന്നു അത്. ആസിഫ് പന്ത് പിടിക്കുന്നതിനിടയിൽ ഷദബ് താരവുമായി കൂട്ടിയിടിക്കുകയും പന്ത് കയ്യിൽ നിന്ന് സിക്സിലേക്ക് പറക്കുകയും ചെയ്തു‌. ഇന്നത്തെ പാകിസ്താന്റെ പ്രകടനം വളരെ മോശമായിരുന്നു. പാകിസ്ഥാൻ ബാറ്റിങിലും ബൗളിങിലും ശ്രീലങ്കയ്ക്ക് പിറകിൽ ആയത് അവരെ കിരീടത്തിൽ നിന്നും അകറ്റി.