Imamulhaq

അനായാസം പാക്കിസ്ഥാന്‍, 7 വിക്കറ്റ് വിജയം

ഏഷ്യ കപ്പില്‍ സൂപ്പര്‍ 4ൽ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ വിജയവുമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 193 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം പാക്കിസ്ഥാന്‍ വിജയം 3 വിക്കറ്റ് നഷ്ടത്തിൽ 39.3 ഓവറിൽ വിജയം കരസ്ഥമാക്കുകയായിരുന്നു. 4 വിക്കറ്റുമായി ഹാരിസ് റൗഫും 3 വിക്കറ്റ് നേടി നസീം ഷായും ബൗളിംഗിൽ പാക്കിസ്ഥാന് വേണ്ടി തിളങ്ങിയപ്പോള്‍ ഇമാം ഉള്‍ ഹക്കും മൊഹമ്മദ് റിസ്വാനും നേടിയ അര്‍ദ്ധ ശതകങ്ങളാണ് പാക് വിജയം എളുപ്പത്തിലാക്കിയത്.

ഇമാം ഉള്‍ ഹക്ക് 78 റൺസ് നേടി പുറത്തായപ്പോള്‍ മൊഹമ്മദ് റിസ്വാന്‍ 63 റൺസ് നേടി പുറത്താകാതെ നിന്നു.

Exit mobile version