കോഹ്ലി സ്വന്തം റൺസിനു വേണ്ടി മാത്രമല്ല ഒപ്പമുള്ളവർക്ക് വേണ്ടിക്കൂടെ ഓടാൻ തയ്യാറാണ് എന്ന് രാഹുൽ

ഇന്നലെ വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിന്റെയും അപരാജിത കൂട്ടുകെട്ട് ആയിരുന്നു ഇന്ത്യയുടെ വലിയ വിജയത്തിന് അടിത്തറയിട്ടത്‌. മത്സരത്തെ കുറിച്ച് സ്റ്റാർ സ്പോർട്സിനോട് സംസാരിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ കെഎൽ രാഹുൽ വിരാട് കോഹ്‌ലിയെ പ്രശംസിച്ചു. അദ്ദേഹം എത്ര മികച്ച ക്രിക്കറ്റ് കളിക്കാരനാണെന്ന് വിവരിക്കാൻ വാക്കുകൾ കുറവാണ് എന്ന് രാഹുൽ പറഞ്ഞു.

“കോഹ്ലി 13,000 റൺസ് തികച്ചു. ആ മനുഷ്യനെക്കുറിച്ച് എനിക്ക് ഒന്നും പറയാനാവില്ല; അവൻ അസാധാരണമായ പ്രതിഭയാണ്. അവൻ എത്ര മികച്ച ക്രിക്കറ്റ് കളിക്കാരനാണെന്ന് വിവരിക്കാൻ വാക്കുകൾ ഇല്ല, അദ്ദേഹത്തോടൊപ്പം കളിക്കാൻ എപ്പോഴും സുഖമാണ്.” രാഹുൽ പറഞ്ഞു.

“ഞങ്ങൾ റൺസിനായി വളരെ കഠിനമായി ഓടുന്നു. കോഹ്ലി തനിക്കുവേണ്ടി മാത്രം കഠിനമായി ഓടുന്ന ആളല്ല; അവൻ തന്റെ പങ്കാളിയുടെ റൺസിന് വേണ്ടി വരെ വളരെ കഠിനമായി ഓടും, ഞങ്ങൾക്കിടയിൽ നല്ല ആശയവിനിമയമുണ്ട്” രാഹുൽ പറഞ്ഞു

ഹാരിസ് റഹൂഫിനും നസീം ഷായ്ക്കും പരിക്ക്, പകരക്കാരെ വിളിച്ച് പാകിസ്താൻ

ഏഷ്യാ കപ്പിൽ ഇന്നലെ ഇന്ത്യയോട് തോറ്റതോടൊപ്പം രണ്ട് പരിക്കും പാകിസ്താന് തിരിച്ചടിയായി. അവരുടെ പേസർമാരായ ഹാരിസ് റൗഫിനും നസീം ഷായ്ക്കും പരിക്കേറ്റതിനാൽ ബാക്കപ്പുകളായി പാകിസ്ഥാൻ യുവ പേസ് ജോഡികളായ ഷാനവാസ് ദഹാനി, സമാൻ ഖാൻ എന്നിവരെ പാകിസ്താൻ ടീമിലേക്ക് വിളിച്ചു. ഇരുവരും പാകിസ്താന്റെ റിസേർവ്സ് ലിസ്റ്റിൽ ഉണ്ടായിരുന്നു.

ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തിൽ റൗഫ് പങ്കെടുത്തിരുന്നില്ല. ആദ്യ ദിവസം പന്തെറിഞ്ഞപ്പോൾ പരിക്കേറ്റ റൗഫ് റിസേർവ് ഡേയിൽ മാറി നിൽക്കുകയായിരുന്നു. നസീമാകട്ടെ ഇന്നലെ ഇന്ത്യൻ ഇന്നിംഗ്‌സിന്റെ 49-ാം ഓവറിൽ തോളിന് പരിക്കേറ്റതിനെ തുടർന്ന് ആണ് പുറത്തായത്. ഇന്ത്യക്കെതിരായ മത്സരത്തിൽ റൗഫും നസീമും ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ലോകകപ്പ് അടുത്തു നില്ല്കെ പാകിസ്ഥാൻ ഇവരെ ഇനി ഏഷ്യ കപ്പിൽ കളിപ്പിച്ച് റിസ്ക് എടുക്കാൻ സാധ്യതയില്ല.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പി‌എസ്‌എൽ) മുളത്താൻ സുൽത്താൻസിനും ലാഹോർ ഖലന്ദർസിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളാണ് ദഹാനിയും സമാനും. ഇരുവരും പാകിസ്ഥാനുവേണ്ടി മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.

ഇന്ത്യ പാക് പോരാട്ടം സാധ്യമാക്കിയ ഗ്രൗണ്ട് സ്റ്റാഫിന് നന്ദി പറഞ്ഞ് കോഹ്ലിയും രോഹിതും

ഏഷ്യാ കപ്പിൽ ഇന്ത്യ vs പാകിസ്ഥാൻ പോരാട്ടം പൂർത്തിയാക്കാൻ സഹായിച്ച ഗ്രൗണ്ട് സ്റ്റാഫുകൾക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും സീനിയർ ബാറ്റർ വിരാട് കോലിയും‌. ആർ പ്രേമദാസ സ്റ്റേഡിയത്തിനൽ രണ്ട് ദിവസം മഴ പെയ്തിട്ടും കളി പൂർത്തിയാക്കാൻ ആയത് അവരുടെ മികവ് കൊണ്ടാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

“ഈ ഗെയിം സാധ്യമാക്കാൻ അവർ നടത്തിയ പ്രവർത്തനത്തിന് എല്ലാ ഗ്രൗണ്ട്സ്മാൻമാരോടും നന്ദി പറയുന്നു. അവർ ഒരു മികച്ച ജോലി തന്നെ ചെയ്തു,” തന്റെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വീകരിച്ചുകൊണ്ട് വിരാട് കോഹ്‌ലി പറഞ്ഞു.

“ഗ്രൗണ്ട്സ്മാനിൽ നിന്നും മികച്ച പിന്തുണയായിരുന്നു ഈ കളിക്ക് ലഭിച്ചത്.. ഒരു ടീമെന്ന നിലയിൽ അവർക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കുറച്ച് കളിക്കാൻ ആകുക എന്നത് പ്രധാനമായിരുന്നു. ഇവർ പ്രയത്നിച്ച കാരണമാണ് ഈ മത്സരം സാധ്യമായത്,” രോഹിത് ശർമ്മ പറഞ്ഞു.

“വിജയവും തോൽവിയും സ്വാഭാവികം, പക്ഷെ പോരാട്ടവീര്യം പോലും പാകിസ്താൻ കാണിച്ചില്ല” – അഫ്രീദി

പാകിസ്താന്റെ ഇന്ത്യക്ക് എതിരായ പ്രകടനത്തെ വിമർശിച്ച് മുൻ പാകിസ്താൻ താരം ഷഹീദ് അഫ്രീദി. ഇന്നലെ പാകിസ്താൻ ഇന്ത്യയോട് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയർത്തിയ 356 റൺസ് ചെയ്സ് ചെയ്ത പാകിസ്താൻ 128 റൺസിന് ഓളൗട്ട് ആയിരുന്നു.

“ജയിക്കുക/തോൽക്കുക എന്നത് മത്സരത്തിന്റെ ഭാഗമാണ്, എന്നാൽ ഒരു പോരാട്ടം നടത്താതിരിക്കുക, വിജയിക്കാനുള്ള ഉദ്ദേശം കാണിക്കാതിരിക്കുക എന്നിവ മോശമാണ്.” അഫ്രീദി മത്സര ശേഷം ട്വിറ്ററിൽ കുറിച്ചു‌.

ഫീൽഡിലും ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ഒന്നാം നമ്പർ ആയിരുന്നു‌. ആയി കളിച്ചു. ഏകദിന റണ്ണുകളുടെ മറ്റൊരു സ്വപ്ന നാഴികക്കല്ല് നേടിയതിന് കോഹ്ലിയെ ഞാൻ അഭിനന്ദിക്കുന്നു. അഫ്രീദി പറഞ്ഞു. പാകിസ്താൻ തളരരുത് എന്നുൻ അടുത്ത മത്സരത്തിൽ നിങ്ങൾക്ക് ഇതിലും മികച്ചത് ചെയ്യാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ഇന്ന് വീണ്ടും കളിക്കും, ശ്രീലങ്കയെ തോൽപ്പിച്ചാൽ ഫൈനൽ ഉറപ്പിക്കാം

ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്‌. അവസാന രണ്ട് ദിവസവും ഇന്ത്യ പാകിസ്താനെതിരെ കളിക്കുകയായിരുന്നു‌. ഇന്നലെ പാകിസ്താനെ തോൽപ്പിച്ചതോടെ ഇന്ത്യ സൂപ്പർ 4 ടേബിളിൽ ഒന്നാമത് നിൽക്കുകയാണ്‌. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് ഫൈനൽ ഉറപ്പാക്കും.

ഇന്ന് ശ്രീലങ്കയിൽ നിന്ന് വലിയ പോരാട്ടം ഇന്ത്യ നേരിട്ടേക്കും. അവർ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു. ഇപ്പോൾ ടേബിളിൽ അവർ രണ്ടാൻ സ്ഥാനത്താണുള്ളത്. അവസാന രണ്ടു ദിവസവും ക്രിക്കറ്റ് കളിച്ചത് കൊണ്ട് തന്നെ ഇന്ത്യ ഇന്ന് ചില താരങ്ങൾക്ക് വിശ്രമം നൽകാൻ സാധ്യത ഉണ്ട്. പ്രത്യേകിച്ച് നീണ്ടകാലത്തെ പരിക്കിനു ശേഷം ടീമിൽ എത്തിയ രാഹുലിനും ബുമകും ഇന്ത്യ വിശ്രമം നൽകാൻ സാധ്യതയുണ്ട്.

ഇന്ന് വൈകിട്ട് 3 മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ട്.

ടോസിന് 5 മിനുട്ട് മുമ്പ് മാത്രമാണ് കെ എൽ രാഹുലിനെ കളിപ്പിക്കാൻ തീരുമാനിച്ചത് എന്ന് രോഹിത് ശർമ്മ

ദീർഘകാലമായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്ന കെ എൽ രാഹുൽ ശക്തമായ തിരിച്ചുവരവാണ് ഇന്ന് പാകിസ്താന് എതിരായ മത്സരത്തിൽ നടത്തിയത്‌. 111 റൺസ് എടുത്ത് പുറത്താകാതെ നിന്ന രാഹുൽ ഇന്ത്യൻ വിജയത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. രാഹുൽ കളിക്കുമെന്നത് ടോസ് ചെയ്യുന്നതിന് 5 മിനുട്ട് മുമ്പ് മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞത് എന്ന് രോഹിത് ശർമ്മ പറഞ്ഞു. ശ്രേസയസിന് പരിക്കേറ്റത് കൊണ്ടായിരുന്നു അവസാന നിമിഷം രാഹുൽ കളിക്കേണ്ടി വന്നത്.

പരിക്ക് മാറി തിരിച്ചെത്തിയ രാഹുൽ വളരെ പക്വതയോടെ ബാറ്റ് ചെയ്യുന്നത് കണ്ടതിൽ രോഹിത്ത് സന്തോഷം പ്രകടിപ്പിച്ചു. 106 പന്തിൽ 12 ഫോറും രണ്ട് സിക്‌സും സഹിതം ആയിരുന്നു രാഹുൽ 111 റൺസ് നേടിയത്.

“കെ എൽ രാഹുൽ അവസാന നിമിഷത്തെ മാറ്റമായിരുന്നു‌. പരിക്കിൽ നിന്ന് കരകയറുന്നത് എളുപ്പമല്ല. എന്നിട്ട് ഇത്തരം ഒരു നല്ല ഇന്നിങ്സ്  കളിക്കുന്നത് മികച്ച കാര്യമാണ്. ടോസ് ചെയ്യുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമാണ് ഞങ്ങൾക്ക് അവനോട് അവൻ കളിക്കുന്നുണ്ട് എന്ന് പറഞ്ഞത്‌‌ അത്തരം സാഹചര്യങ്ങളിൽ കളിക്കാൻ ഇറങ്ങുക എളുപ്പമല്ല, ” രോഹിത് കൂട്ടിച്ചേർത്തു.

ഇത് പാകിസ്താനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം

ഇന്ന് ഇന്ത്യ ഏഷ്യ കപ്പിൽ പാകിസ്താനെതിരെ നേടിയ വിജയം റൺസിന്റെ മാർജിനിൽ ഇന്ത്യയുടെ പാകിസ്താനെതിരായ ഏകദിനത്തിലെ എക്കാലത്തെയും വലിയ വിജയമാണ്. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഇന്ത്യ 228 റൺസിന്റെ വിജയമാണ് നേടിയത്. 2008ൽ മിർപുറിൽ നടന്ന മത്സരത്തിൽ പാകിസ്താനെ 140 റൺസിന് തോൽപ്പിച്ചത് ആയിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ പാകിസ്താനെതിരായ ഏറ്റവും വലിയ വിജയം.

ബാറ്റ്‌സ്മാൻമാരായ വിരാട് കോഹ്‌ലിയുടെയും കെഎൽ രാഹുലിന്റെയും വിസ്മയിപ്പിക്കുന്ന പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യൈന്ന് 50 ഓവറിൽ 356-2 എന്ന മികച്ച സ്കോർ ഉയർത്തിയിരുന്നു. ഇന്ത്യയുടെ പാകിസ്താനെതിരായ ഏറ്റവും ഉയർന്ന സ്കോറുമാണിത്. മറുപടിയായി അവർക്ക് 128 റൺസ് മാത്രമേ നേടാനായുള്ളൂ,

Biggest win margin for India vs Pakistan in ODIs
228 runs at Colombo (RPS), today*
140 runs at Mirpur, 2008
124 runs at Birmingham, 2017

“കാലാവസ്ഥ പ്രശ്നമായിരുന്നു, പാകിസ്താൻ ബൗളിങ്ങിലും ബാറ്റിങിലും പരാജയപ്പെട്ടു” – ബാബർ അസം

ഇന്ന് ഏഷ്യാ കപ്പ് സൂപ്പർ 4 പോരാട്ടത്തിൽ ചിരവൈരികളായ ഇന്ത്യയോട് പാകിസ്ഥാൻ ഇന്ന് വലിയ തോൽവി ആണ് ഏറ്റുവാങ്ങിയത്‌. മത്സരത്തിന് ശേഷം സംസാരിച്ച പാകിസ്ഥാൻ നായകൻ ബാബർ അസം തങ്ങളുടെ തോൽവിക്ക് കാരണമായ ഘടകങ്ങളെ കുറിച്ച് സംസാരിച്ചു.”കാലാവസ്ഥ ഞങ്ങളുടെ കൈയിലായിരുന്നില്ല, ഞങ്ങൾക്ക് അനുകൂലവുമായിരുന്നില്ല്, പക്ഷേ ഞങ്ങൾ പരമാവധി ശ്രമിച്ചു. ഞങ്ങൾ ബാറ്റിംഗിലും ബൗളിംഗിലും ഞങ്ങൾ മികച്ച നിലവാരം പുലർത്തിയിരുന്നില്ല.” ബാബർ പറഞ്ഞു.

“ഇന്ത്യൻ ഓപ്പണർമാർക്ക് ഞങ്ങളുടെ ബൗളർമാർക്കായി പദ്ധതികൾ ഉണ്ടായിരുന്നു, രോഹിതും ഗില്ലും നന്നായി ആരംഭിച്ചു, അത് വിരാട്ടും രാഹുലും പിന്തുടർന്നു. ജസ്പ്രീതും സിറാജും ആദ്യ 10 ഓവറിൽ നന്നായി ബൗൾ ചെയ്യുകയും ചെയ്തു. ഞങ്ങളുടെ ബാറ്റിംഗ് ഇന്ന് മികവികേക്ക് ഉയർന്നില്ല” ടീമിന്റെ പ്രകടനത്തെ കുറിച്ച് ബാബർ അസം പറഞ്ഞു.

പാകിസ്താനെ പൊരുതാൻ പോലും വിട്ടില്ല!! ഇന്ത്യക്ക് വമ്പൻ വിജയം!!

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്ക് വൻ വിജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട മത്സരത്തിന് ഒടുവിൽ 229 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്‌. ഇന്ത്യ ഉയർത്തിയ 357 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 32 ഓവറിൽ 128 റൺസിന് ഓളൗട്ട് ആയി. ബാറ്റു കൊണ്ടും ബൗളു കൊണ്ടും ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് കാണാൻ ആയത്.

തുടക്കത്തിൽ തന്നെ ബുമ്രയുടെ ബൗളിംഗ് പാകിസ്താനെ സമ്മർദ്ദത്തിൽ ആക്കി. 9 റൺസ് എടുത്ത ഇമാമും ഹഖിനെ ബുമ്ര പുറത്താക്കി‌. പിന്നാലെ ക്യാപ്റ്റൻ ബാബർ അസം 10 റൺസ് എടുത്തു നിൽക്കെ ഹാർദ്ദികിന്റെ പന്തിൽ പുറത്തായി‌. 2 റൺസ് എടുത്ത റിസുവാനെ ശാർദ്ധുൽ താക്കൂറും പുറത്താക്കി.

പിന്നെ കുൽദീപിന്റെ ഊഴം ആയിരുന്നു. 27 റൺസ് എടുത്ത ഫകർ സമാൻ, 23 റൺസ് എടുത്ത അഖ സൽമാൻ, 6 റൺസ് എടുത്ത ശദബ്, 23 റൺസ് എടുത്ത ഇഫ്തിഖാർ, 4 റൺസ് എടുത്ത ഫഹീം എന്നിവർ കുൽദീപിന്റെ പന്തിൽ പുറത്തായി‌. പരിക്ക് കാരണം പാകിസ്താന്റെ അവസാന രണ്ടു താരങ്ങൾ ബാറ്റു ചെയ്യാൻ എത്താതായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.

ഇന്ന് പാകിസ്താനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 എന്ന സ്കോർ ഇന്ത്യ ഉയർത്തി. കോഹ്ലിയുടെയും രാഹുലിന്റെയും മികച്ച സെഞ്ച്വറുകൾ ആണ് ഇന്ത്യയെ ഇത്ര നല്ല ഒരു സ്കോറിലേക്ക് എത്താൻ സഹായിച്ചത്.

ഇന്നലെ മഴ മാറാതെ ആയതോടെ റിസേർവ്സ് ഡേയായ ഇന്ന് ബാക്കി മത്സരം നടത്താൻ ആയിരുന്നു അമ്പയർമാർ തീരുമാനിച്ചത്. ഇന്ന് 24.1 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ കളി പുനരാരംഭിച്ചത്. കോഹ്ലിയും രാഹുലും ഇന്ത്യൻ ബാറ്റിങിനെ സമർത്ഥമായി മുന്നോട്ട് കൊണ്ടുപോയി.

ഇരുവരും അധികം പന്ത് എടുക്കാതെ റൺസ് സ്കോർ ചെയ്തു. കെ എൽ രാഹുൽ 106 പന്തിൽ 111* റൺസ് എടുത്തു. 12 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കോഹ്ലി 94 പന്തിൽ 122 റൺസും എടുത്തു. 3 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.

അർധ സെഞ്ച്വറി വരെ ശ്രദ്ധയോടെ ബാറ്റു ചെയ്ത ഇന്ത്യൻ താരങ്ങൾ അതിനു ശേഷം ആക്രമണത്തിലേക്ക് ശൈലി മാറ്റി. 45 ഓവറിലേക്ക് ഇന്ത്യ 300 കടന്നു. 100 പന്തിൽ നിന്ന് രാഹുൽ ആദ്യം സെഞ്ച്വറി തികച്ചു. രാഹുലിന്റെ ആറാം ഏകദിന സെഞ്ച്വറി ആണിത്.

പിന്നാലെ കോഹ്ലിയും സെഞ്ച്വറി പൂർത്തിയാക്കി. 84 പന്തിൽ നിന്നായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. 47ആം ഏകദിന സെഞ്ച്വറി ആണിത്‌. കൂടാതെ കോഹ്ലി 13000 ഏകദിന റൺസും പൂർത്തിയാക്കി. ഇരുവരും ചേർന്ന് ഇന്ത്യയെ 50 ഓവറിൽ 356ലേക്ക് എത്തിച്ചു.

ഇന്നലെ ശുഭ്മാൻ ഗില്ലിന്റെയും രോഹിതിന്റെയും മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് നല്ല തുടക്കം നൽകിയത്.121 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നൽകി. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിലും രോഹിതും നേരിട്ടു. 52 പന്തിൽ നിന്ന് 58 റൺസാണ് ഗിൽ അടിച്ചത്. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. ആദ്യ സ്പെല്ലിൽ 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറുകയും ചെയ്തു. 10 ബൗണ്ടറികൾ ആണ് ഗിൽ നേടിയത്‌. പക്ഷെ അവസാനം ഷഹീന് തന്നെയാണ് ഗില്ലിന്റെ വിക്കറ്റ് കിട്ടിയത്.

മറുവശത്ത് രോഹിത് ശർമ്മ 49 പന്തിൽ നിന്ന് 56 റൺസ് എടുത്തു. രോഹിതിന്റെ അമ്പതാം ഏകദിന അർധ സെഞ്ച്വറി ആയിരുന്നു ഇത്. 4 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. ഇന്ന് പരിക്ക് കാരണം ഹാരിസ് റഹൂഫ് പാകിസ്താനായി ബൗൾ ചെയ്തില്ല.

Score Summary:
India 356-2 (50overs)
Kohli 122*, Rahul 111*
Shadab 1/71
Shaheen 1/79

Pakistan
128-8(32ov)
Fakhar 28
Agha Salman 23
Kuldeep 5/25

മഴ വില്ലൻ, ഇന്ത്യൻ ബൗളിങിന് മുന്നിൽ പാകിസ്താൻ പതറുന്നു

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ വീണ്ടും മഴ വില്ലനായി എത്തിയിരിക്കുകയാണ്. ഇന്ത്യ ഗംഭീരമായി ബൗൾ ചെയ്യവെ ആണ് മഴ വില്ലനായി വന്നത്. ഇന്ത്യ ഉയർത്തിയ 357 എന്ന വിജയ ലക്ഷ്യം പിന്തുടരുന്ന പാകിസ്താൻ 11 ഓവറിൽ 44-2 എന്ന നിലയിലാണ്. ബാബർ അസമിനെയും ഇമാമുൽ ഹഖിനെയും ആണ് പാകിസ്ഥാന് നഷ്ടമായത്. ബാബറിനെ ഹാർദികും ഇമാമുൽ ഹഖിനെ ബുമ്രയും പുറത്താക്കി. ഇപ്പോൾ ഫഖർ സമാനും റിസുവാനും ആണ് ക്രീസിൽ ഉള്ളത്.

ഇന്ന് പാകിസ്താനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 എന്ന സ്കോർ ഇന്ത്യ ഉയർത്തി. കോഹ്ലിയുടെയും രാഹുലിന്റെയും മികച്ച സെഞ്ച്വറുകൾ ആണ് ഇന്ത്യയെ ഇത്ര നല്ല ഒരു സ്കോറിലേക്ക് എത്താൻ സഹായിച്ചത്.

ഇന്നലെ മഴ മാറാതെ ആയതോടെ റിസേർവ്സ് ഡേയായ ഇന്ന് ബാക്കി മത്സരം നടത്താൻ ആയിരുന്നു അമ്പയർമാർ തീരുമാനിച്ചത്. ഇന്ന് 24.1 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ കളി പുനരാരംഭിച്ചത്. കോഹ്ലിയും രാഹുലും ഇന്ത്യൻ ബാറ്റിങിനെ സമർത്ഥമായി മുന്നോട്ട് കൊണ്ടുപോയി.

ഇരുവരും അധികം പന്ത് എടുക്കാതെ റൺസ് സ്കോർ ചെയ്തു. കെ എൽ രാഹുൽ 106 പന്തിൽ 111* റൺസ് എടുത്തു. 12 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കോഹ്ലി 94 പന്തിൽ 122 റൺസും എടുത്തു. 3 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.

അർധ സെഞ്ച്വറി വരെ ശ്രദ്ധയോടെ ബാറ്റു ചെയ്ത ഇന്ത്യൻ താരങ്ങൾ അതിനു ശേഷം ആക്രമണത്തിലേക്ക് ശൈലി മാറ്റി. 45 ഓവറിലേക്ക് ഇന്ത്യ 300 കടന്നു. 100 പന്തിൽ നിന്ന് രാഹുൽ ആദ്യം സെഞ്ച്വറി തികച്ചു. രാഹുലിന്റെ ആറാം ഏകദിന സെഞ്ച്വറി ആണിത്.

പിന്നാലെ കോഹ്ലിയും സെഞ്ച്വറി പൂർത്തിയാക്കി. 84 പന്തിൽ നിന്നായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. 47ആം ഏകദിന സെഞ്ച്വറി ആണിത്‌. കൂടാതെ കോഹ്ലി 13000 ഏകദിന റൺസും പൂർത്തിയാക്കി. ഇരുവരും ചേർന്ന് ഇന്ത്യയെ 50 ഓവറിൽ 356ലേക്ക് എത്തിച്ചു.

ഇന്നലെ ശുഭ്മാൻ ഗില്ലിന്റെയും രോഹിതിന്റെയും മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് നല്ല തുടക്കം നൽകിയത്.121 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നൽകി. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിലും രോഹിതും നേരിട്ടു. 52 പന്തിൽ നിന്ന് 58 റൺസാണ് ഗിൽ അടിച്ചത്. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. ആദ്യ സ്പെല്ലിൽ 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറുകയും ചെയ്തു. 10 ബൗണ്ടറികൾ ആണ് ഗിൽ നേടിയത്‌. പക്ഷെ അവസാനം ഷഹീന് തന്നെയാണ് ഗില്ലിന്റെ വിക്കറ്റ് കിട്ടിയത്.

മറുവശത്ത് രോഹിത് ശർമ്മ 49 പന്തിൽ നിന്ന് 56 റൺസ് എടുത്തു. രോഹിതിന്റെ അമ്പതാം ഏകദിന അർധ സെഞ്ച്വറി ആയിരുന്നു ഇത്. 4 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. ഇന്ന് പരിക്ക് കാരണം ഹാരിസ് റഹൂഫ് പാകിസ്താനായി ബൗൾ ചെയ്തില്ല.

47ആം സെഞ്ച്വറി, 13000 റൺസ്, സച്ചിന്റെ റെക്കോർഡ് തകർത്ത് കിംഗ് കോഹ്ലി

ഇന്ന് കിംഗ് കോഹ്ലിയുടെയും ഇന്ത്യയുടെയും ദിനമായിരുന്നു‌. പാകിസ്താനെതിരായ തകർപ്പൻ സെഞ്ച്വറിയോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 13000 റൺസ് തികയ്ക്കുന്ന ബാറ്ററായി വിരാട് കോഹ്ലി മാറി. 2004ൽ പാക്കിസ്ഥാനെതിരെ റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ സച്ചിൻ ടെൻഡുൽക്കർ സ്ഥാപിച്ച റെക്കോർഡാണ് കോഹ്ലി ഇന്ന് തകർത്തത്.

സച്ചിൻ തന്റെ 321-ാം ഇന്നിംഗ്‌സിൽ ആയിരിന്നു ഈ നേട്ടം കൈവരിച്ചത്‌‌. 267-ാം ഇന്നിംഗ്‌സ് മാത്രമെ കോഹ്ലിക്ക് 13000 റണ്ണിൽ എത്താൻ വേണ്ടി വന്നുള്ളൂ. ഇന്ന് 99 റണ്ണിൽ എത്തിയപ്പോൾ ആണ് കോഹ്ലി 13000 എന്ന നാഴികല്ലിൽ എത്തിയത്‌. പിന്നാലെ 47ആം ഏകദിന സെഞ്ച്വറിയും കോഹ്ലി സ്വന്തമാക്കി. സച്ചിന്റെ 49 ഏകദിന സെഞ്ച്വറിക്ക് 2 എണ്ണം മാത്രം പിറകിലാണ് കോഹ്ലി ഇപ്പോൾ ഉള്ളത്.

ഇന്ന് 94 പന്തിൽ നിന്ന് 122 റൺസ് എടുത്ത് കോഹ്ലി നോട്ടൗട്ട് ആയി നിന്നു. 3 സിക്സും 9 ഫോറും കോഹ്ലി ഇന്ന് നേടി.

പാകിസ്താനു മേൽ ഇന്ത്യൻ താണ്ഡവം!! കോഹ്ലിക്കും രാഹുലിനും സെഞ്ച്വറി!!

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 എന്ന സ്കോർ ഇന്ത്യ ഉയർത്തി. കോഹ്ലിയുടെയും രാഹുലിന്റെയും മികച്ച സെഞ്ച്വറുകൾ ആണ് ഇന്ത്യയെ ഇത്ര നല്ല ഒരു സ്കോറിലേക്ക് എത്താൻ സഹായിച്ചത്.

ഇന്നലെ മഴ മാറാതെ ആയതോടെ റിസേർവ്സ് ഡേയായ ഇന്ന് ബാക്കി മത്സരം നടത്താൻ ആയിരുന്നു അമ്പയർമാർ തീരുമാനിച്ചത്. ഇന്ന് 24.1 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ കളി പുനരാരംഭിച്ചത്. കോഹ്ലിയും രാഹുലും ഇന്ത്യൻ ബാറ്റിങിനെ സമർത്ഥമായി മുന്നോട്ട് കൊണ്ടുപോയി.

ഇരുവരും അധികം പന്ത് എടുക്കാതെ റൺസ് സ്കോർ ചെയ്തു. കെ എൽ രാഹുൽ 106 പന്തിൽ 111* റൺസ് എടുത്തു. 12 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കോഹ്ലി 94 പന്തിൽ 122 റൺസും എടുത്തു. 3 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.

അർധ സെഞ്ച്വറി വരെ ശ്രദ്ധയോടെ ബാറ്റു ചെയ്ത ഇന്ത്യൻ താരങ്ങൾ അതിനു ശേഷം ആക്രമണത്തിലേക്ക് ശൈലി മാറ്റി. 45 ഓവറിലേക്ക് ഇന്ത്യ 300 കടന്നു. 100 പന്തിൽ നിന്ന് രാഹുൽ ആദ്യം സെഞ്ച്വറി തികച്ചു. രാഹുലിന്റെ ആറാം ഏകദിന സെഞ്ച്വറി ആണിത്.

പിന്നാലെ കോഹ്ലിയും സെഞ്ച്വറി പൂർത്തിയാക്കി. 84 പന്തിൽ നിന്നായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. 47ആം ഏകദിന സെഞ്ച്വറി ആണിത്‌. കൂടാതെ കോഹ്ലി 13000 ഏകദിന റൺസും പൂർത്തിയാക്കി. ഇരുവരും ചേർന്ന് ഇന്ത്യയെ 50 ഓവറിൽ 356ലേക്ക് എത്തിച്ചു.

ഇന്നലെ ശുഭ്മാൻ ഗില്ലിന്റെയും രോഹിതിന്റെയും മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് നല്ല തുടക്കം നൽകിയത്.121 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നൽകി. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിലും രോഹിതും നേരിട്ടു. 52 പന്തിൽ നിന്ന് 58 റൺസാണ് ഗിൽ അടിച്ചത്. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. ആദ്യ സ്പെല്ലിൽ 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറുകയും ചെയ്തു. 10 ബൗണ്ടറികൾ ആണ് ഗിൽ നേടിയത്‌. പക്ഷെ അവസാനം ഷഹീന് തന്നെയാണ് ഗില്ലിന്റെ വിക്കറ്റ് കിട്ടിയത്.

മറുവശത്ത് രോഹിത് ശർമ്മ 49 പന്തിൽ നിന്ന് 56 റൺസ് എടുത്തു. രോഹിതിന്റെ അമ്പതാം ഏകദിന അർധ സെഞ്ച്വറി ആയിരുന്നു ഇത്. 4 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. ഇന്ന് പരിക്ക് കാരണം ഹാരിസ് റഹൂഫ് പാകിസ്താനായി ബൗൾ ചെയ്തില്ല.

Exit mobile version