നസീം ഷാ ഇനി ഏഷ്യാ കപ്പിൽ കളിക്കില്ല

തോളിനേറ്റ പരിക്കിനെത്തുടർന്ന് പാകിസ്ഥാൻ പേസർ നസീം ഷാ ഏഷ്യാ കപ്പിൽ നിന്ന് പുറത്തായി‌. ഇത് പാകിസ്താൻ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാളെ ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ പാകിസ്താന് നസീം ഷായുടെ സേവനം നഷ്ടനാകും. ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത സമാൻ ഖാനെ നസീമിന്റെ പകരക്കാരനായി പാകിസ്താൻ തിരഞ്ഞെടുത്തു.

ലോകകപ്പിനു മുമ്പ് നസീം ഷാ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന വിശ്വാസത്തിലാണ് പാകിസ്താൻ ഉള്ളത്. നസീം ഷാ മാത്രമല്ല ഹാരിസ് റഹൂഫ്, അഖ സൽമാൻ എന്നിവരും പരിക്കിന്റെ പിടിയിലാണ്‌. ഇവരും പാകിസ്താൻ ശ്രീലങ്ക പോരാട്ടത്തിൽ ഉണ്ടാകില്ല.

ഇന്ത്യയോട് തോറ്റ ടീമിൽ നിന്ന് 5 മാറ്റങ്ങൾ, പാകിസ്താൻ ശ്രീലങ്കയ്ക്ക് എതിരായ ടീം പ്രഖ്യാപിച്ചു

ഇന്ത്യക്ക് എതിരായ പരാജയത്തിൽ നിന്ന് കരകയറാൻ ഇറങ്ങുന്ന പാകിസ്താൻ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ബാബർ അസം നയിക്കുന്ന ടീമിൽ അഞ്ച് മാറ്റങ്ങൾ അവർ വരുത്തി. ഈ മത്സരം വിജയിക്കുന്ന ടീമാകുൻ ഫൈനലിലേക്ക് മുന്നേറുക. പരിക്ക് ആണ് പാകിസ്താൻ ടീമിൽ വലിയ മാറ്റങ്ങൾ വരാനുള്ള പ്രധാന കാരണം.

നസീം ഷാ തോളെല്ലിന് പരിക്കേറ്റതിനാൽ ഇനി ഈ ടൂർണമെന്റിൽ കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. പരിക്കേറ്റ ഹാരിസ് റൗഫും ടീമിൽ ഇല്ല‌. മുഹമ്മദ് വസീം ജൂനിയറും സമാൻ ഖാനും പ്ലേയിംഗ് ഇലവനിലേക്ക് പകരം എത്തി. സൗദ് ഷക്കീൽ, മുഹമ്മദ് നവാസ് എന്നിവരും ടീമിൽ എത്തി. ഫഖർ സമന് പകരം മുഹമ്മദ് ഹാരിസും ആദ്യ ഇലവനിൽ എത്തി. രവീന്ദ്ര ജഡേജയുടെ പന്തിൽ മുഖത്ത് ഇടിച്ച ആഘ സൽമാനും ടീമിൽ ഇല്ല.

മുഷ്ഫിഖുർ റഹീം ഇന്ത്യക്ക് എതിരെ കളിക്കില്ല

ബംഗ്ലാദേശ് താരം മുഷ്ഫിഖുർ റഹ്മാൻ ഇന്ത്യക്ക് എതിരെ കളിക്കില്ല. തന്റെ നവജാത ശിശുവിനും കുടുംബത്തിനും ഒപ്പം കഴിയാൻ നാട്ടിലേക്ക് പോയ താരത്തിൻ ക്രിക്കറ്റ് ബോർഡ് അവധി നീട്ടി നൽകിയിരിക്കുകയാണ്‌. വെള്ളിയാഴ്ച ആണ് സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുന്നത്. ഇന്ത്യ ഫൈനലിന് യോഗ്യത നേടിയതു കൊണ്ടും ബംഗ്ലാദേശ് പുറത്തായത് കൊണ്ട് ഈ മത്സരത്തിന് വലിയ പ്രാധാന്യം ഇല്ല.

ഭാര്യ ഇപ്പോഴും സുഖം പ്രാപിച്ചു വരുന്നേ ഉള്ളൂ എന്നും ഈ സമയത്ത് അവളുടെ അരികിലും കുട്ടികൾക്കൊപ്പവും താൻ ഉണ്ടായിരിക്കണമെന്നും മുഷ്ഫിഖർ ബംഗ്ലാദേശ് ടീമിനെ അറിയിച്ചു. സാഹചര്യം പൂർണ്ണമായി മനസ്സിലാക്കിയാണ് ബംഗ്ലാദേശിൽ തുടരാൻ അദ്ദേഹത്തെ അനുവദിച്ചത് എന്ന് ബംഗ്ലാദേശ് അറിയിച്ചു.

വെല്ലലാഗേയെ അടുത്ത തവണ ഇന്ത്യ നന്നായി നേരിടും എന്ന് കെ എൽ രാഹുൽ

ചൊവ്വാഴ്ച ഇന്ത്യക്ക് എതിരെ ശ്രീലങ്കയ്‌ക്കായി വെല്ലലഗെ ഒരു അത്ഭുതകരമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്‌. അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 46 പന്തിൽ പുറത്താകാതെ 42 റൺസ് നേടുകയും ചെയ്ത താരത്തിന്റെ പ്രകടനം മികച്ചതായിരുന്നു എന്ന് രാഹുൽ പറഞ്ഞു. എന്നാൽ അടുത്ത മത്സരത്തിൽ ഇന്ത്യ വെല്ലലാഗെയെ നേരിടുമ്പോൾ അദ്ദേഹത്തിനെതിരെ ഇന്ത്യ പോകും എന്ന് പറഞ്ഞു.

“അഞ്ച് വിക്കറ്റ് വീഴ്ത്തി ടീമിന് വേണ്ടി നല്ല ജോലി അദ്ദേഹം ചെയ്തു. ശ്രീലങ്കൻ ആക്രമണത്തിൽ നിന്ന് ഏറ്റവും അപകടകാരിയായ ബൗളറായി അദ്ദേഹത്തെ ആണ് തോന്നിയത്. അസലങ്കയും പിന്നീട് കുറച്ച് വിക്കറ്റുകൾ വീഴ്ത്തി.’ രാഹുൽ പറഞ്ഞു. ” അടുത്ത തവണ ശ്രീലങ്കയ്ക്ക് എതിരെ കളിക്കുമ്പോൾ ഞങ്ങൾ അവനെ നന്നായി നേരിടും”രാഹുൽ പറഞ്ഞു

“ഇന്ത്യൻ ബാറ്റർമാരിൽ നിന്ന് ഇതിനേക്കാൾ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നു” – ഗംഭീർ

ഏഷ്യാ കപ്പിലെ സൂപ്പർ-4 ടൈയിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം മോശമായിരുന്നു എന്ന് ഗംഭീർ. ഇന്ത്യയിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായുൻ മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ഗൗതം ഗംഭീർ പറഞ്ഞു.

“ഇത് ഒരു മാതൃകയായി മാറുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയിൽ നടന്ന ആ മത്സരത്തിൽ പന്ത് അൽപ്പം സ്പിന്ന് ചെയ്തപ്പീൾ ഇന്ത്യ സ്പിന്നർമാരായ ആദം സാമ്പയെയും ആഷ്ടൺ അഗറിനെയും പോലെയുള്ളവർക്ക് മുന്നിൽ പതറിയിരുന്നു. 260-ഓളം റൺസ് പിന്തുടരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.” ഗംഭീർ പറഞ്ഞു.

“പന്ത് സ്പിൻ ചെയ്യുമ്പോൾ ഞങ്ങൾ പതറുന്നു, ഇന്ത്യ ഗെയിം അവസാനത്തേക്ക് കൊണ്ടുപോകാൻ കഴിയുമോ എന്ന് പോലും ഞങ്ങൾക്ക് അറിയില്ല, ”ഗംഭീർ പറഞ്ഞു.

“ഇത് 350 റൺസിന്റെ വിക്കറ്റ് ആയിരുന്നില്ല, എങ്കിലും 270 റൺസ് എടുക്കാമായിരുന്നു. വിരാട് കോഹ്‌ലിയുടെയും കെഎൽ രാഹുലിന്റെയും പുറത്താവൽ സോഫ്റ്റ് ആയിരുന്നു, രോഹിത് ശർമ്മയും ഗില്ലും പുറത്തായത് മികച്ച പന്തിൽ ആയിരുന്നു‌‌. ഇന്ത്യൻ ബാറ്റർമാരിൽ നിന്ന് മികച്ചത് നിങ്ങൾ പ്രതീക്ഷിക്കുന്നു, ”ഗംഭീർ കൂട്ടിച്ചേർത്തു.

മൂന്ന് ദിവസം തുടർച്ചയായി കളിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു എന്ന് കെ എൽ രാഹുൽ

ഏഷ്യാ കപ്പിൽ തുടർച്ചയായി മൂന്ന് ദിവസം കളിച്ചത് വകിയ ശാരീരിക വെല്ലുവിളിയാണെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ. തുടർച്ചയായ മൂന്നാം ദിവസമായിരുന്നു ഇന്നലെ ഇന്ത്യ കളിച്ചത്. മഴ കാരണം പാകിസ്താനെതിരെയുള്ള മത്സരം രണ്ടു ദിവസം നീണ്ടു പോയിരുന്നു. അതു കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഇന്ത്യ ശ്രീലങ്കയെയുൻ നേരിട്ടു. എങ്കിലും രണ്ട് മത്സരങ്ങളും വിജയിക്കാൻ ഇന്ത്യക്ക് ആയി.

ആദ്യം പാക്കിസ്ഥാനെതിരെ സെഞ്ച്വറി നേടിയ രാഹുൽ ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ 39 റൺസും നേടിയിരുന്നു.

“ഞങ്ങൾക്ക് ഇത് ഒരു ശാരീരിക വെല്ലുവിളിയായിരുന്നു. സാഹചര്യങ്ങൾ അനുയോജ്യമായിരുന്നില്ല. അത് ഞങ്ങളെ വളരെയധികം പരീക്ഷിച്ചു, ഞങ്ങളുടെ എല്ലാവരുടെയും മികച്ച കണ്ടതിൽ എനിക്ക് സന്തോഷമുണ്ടെന്ന് ഞാൻ കരുതുന്നു. ടീമിന് സംഭാവന നൽകുന്നതിൽ സന്തോഷമുണ്ട്.” രാഹുൽ പറഞ്ഞു.

ഞാൻ 4-5 മാസം പുറത്തായിരുന്നു, ഇപ്പോൾ ലഭിക്കുന്നത് എല്ലാം താൻ സ്വീകരിക്കും എന്നും മത്സരത്തിന് ശേഷം കെ എൽ പറഞ്ഞു.

“വെല്ലലാഗേ ഇന്ത്യക്ക് എതിരെ അത്ഭുതങ്ങൾ കാണിക്കും എന്ന് അറിയാമായിരുന്നു” – ഷനക

ഇന്നലെ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക 42 റൺസനു തോറ്റു എങ്കിലും കളിയിൽ താരമായത് 20കാരനായ ഓൾറൗണ്ടർ ദുനിത് വെല്ലലാഗേ ആയിരുന്നു. ഇന്ത്യക്ക് എതിരെ 5 വിക്കറ്റുകൾ വീഴ്ത്തുക മാത്രമല്ല 46 റൺസിൽ 42 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ ബാറ്റു കൊണ്ടും താരം വിറപ്പിച്ചു. മത്സര ശേഷം ക്യാപ്റ്റൻ ദസുൻ ഷനക വെല്ലല്ലാഗേയെ അഭിനന്ദിക്കുകയും വെല്ലലഗെ ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും അത്ഭുതം കാണിക്കാൻ പോവുകയാണെന്ന് തനിക്ക് തോന്നിയിരുന്നു എന്നും പറഞ്ഞു.

“ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിന് ശേഷം, വെല്ലലഗെക്ക് എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നി. ഇന്ന് അദ്ദേഹം അത് ചെയ്തു. കൂടാതെ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും വിക്കറ്റുകളും നേടി,” കളി അവസാനിച്ചതിന് ശേഷം ഷനക പറഞ്ഞു.

ഇന്നലെ പരാജയപ്പെട്ടു എങ്കിലും ശ്രീലങ്കയ്ക്ക് അടുത്ത മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ചാൽ ഫൈനലിലേക്ക് മുന്നേറാം.

“ശ്രീലങ്കയ്ക്ക് എതിരായ വിജയം പാകിസ്താനെതിരായ വിജയത്തേക്കാൾ ടീമിന് ആത്മവിശ്വാസം നൽകും” ഗംഭീർ

ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ നേടിയ 41 റൺസ് വിജയമാണ് പാക്കിസ്ഥാനെതിരായ 228 റൺസിന് ടീം നേടിയ വിജയത്തേക്കാൾ കൂടുതൽ വിശ്വാസം നൽകുന്നത് എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സ്പിൻ ബൗളിംഗിനെതിരെയുള്ള കഴിവിന് പേരുകേട്ട ടീമായ ശ്രീലങ്കയ്‌ക്കെതിരെ 213 റൺസിന്റെ ചെറിയ സ്‌കോർ പ്രതിരോധിക്കുന്നത് ലോകകപ്പിന് മുന്നോടിയായി ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ഗംഭീർ പറഞ്ഞു.

“എനിക്ക് ഈ വിജയം പാകിസ്ഥാനെക്കാൾ മികച്ചതായിരുന്നു. ഞങ്ങൾ പാകിസ്ഥാനെതിരെ 228 റൺസിന് വിജയിച്ചു, എന്നാൽ ഈ വിജയമാകുൻ ടീമിന് ഏറെ ആത്മവിശ്വാസം നൽകുന്നത്,” ഗൗതം ഗംഭീർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“ശ്രീലങ്കയ്‌ക്കെതിരെ 217 റൺസ് ഡിഫൻഡ് ചെയ്യുന്നത് വലിയ കാര്യമാണ്, അവർ സ്പിന്നിനെതിരെ വളരെ നന്നായി കളിക്കുന്ന ടീമാണ്. ഇത് അവർക്ക് ഫൈനലിലേക്കും തുടർന്ന് ലോകകപ്പിലേക്കും പോകുന്നത് വളരെയധികം ആത്മവിശ്വാസം നൽകും. ജസ്പ്രീത് ബുംറയും കുൽദീപ് യാദവും നല്ല പ്രകടനങ്ങൾ നടത്തുന്നു. അത് ക്യാപ്റ്റന് ആത്മവിശ്വാസം നൽകുന്നു, ”ഗംഭീർ കൂട്ടിച്ചേർത്തു.

ബാറ്റിംഗിലും തിളങ്ങി ദുനിത് വെല്ലാലാഗേ, 41 റൺസ് വിജയവുമായി ഇന്ത്യ

ഏഷ്യ കപ്പിൽ ശ്രീലങ്കയുടെ ബൗളര്‍മാര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിച്ച് ബൗളര്‍മാര്‍. 214 റൺസ് വിജയം തേടിയിറങ്ങിയ ശ്രീലങ്കയെ 172 റൺസിനെറിഞ്ഞൊതുക്കി 41 റൺസ് വിജയം ആണ് ഇന്ത്യ കരസ്ഥമാക്കിയത്. 41.3 ഓവറിൽ ആണ് ശ്രീലങ്ക ഓള്‍ഔട്ട് ആയത്.

99/6 എന്ന നിലയിൽ പ്രതിരോധത്തിലായെങ്കിലും ശ്രീലങ്കയെ ധനന്‍ജയ ഡി സിൽവ – ദുനിത് വെല്ലാലാഗേ കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു. 63 റൺസ് നേടിയ കൂട്ടുകെട്ടിനെ 38ാം ഓവറിൽ രവീന്ദ്ര ജഡേജ ആണ് തകര്‍ത്തത്. 41 റൺസ് നേടിയ ധനന്‍ജയ ഡി സിൽവയെയാണ് ലങ്കയ്ക്ക് നഷ്ടമായത്. ദുനിത് വെല്ലാലാഗേ 42 റൺസുമായി പുറത്താകാതെ നിന്നുവെങ്കിലും വിജയം ഇന്ത്യയ്ക്ക് സ്വന്തമായി. കുൽദീപ് യാദവ് നാലും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റും ഇന്ത്യയ്ക്കായി വീഴ്ത്തി.

വിരാട് കോഹ്ലിയുടെ വിക്കറ്റ് സ്പെഷ്യലാണ് എന്ന് വെല്ലലാഗേ

ഇന്ന് ഏഷ്യാ കപ്പിലെ സൂപ്പർ 4 പോരാട്ടത്തിൽ ശ്രീലങ്കയുടെ യുവ സ്പിന്നർ ദുനിത് വെല്ലലാഗെ ഇന്ത്യൻ ബാറ്റിങിനെ തകർത്തിരുന്നു‌. താൻ നേടിയ വിക്കറ്റുകളിൽ ഏറ്റവും സ്പെഷ്യൽ കോഹ്ലിയുടേതാണ് എന്ന് വെല്ലലാഗേ പറഞ്ഞു. ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റ് ആയിരുന്നു വെല്ലലഗെ ഇന്ന് നേടിയത്‌.


.
“ഈ പ്രകടനം നടത്താൻ ആയതിൽ ടീമംഗങ്ങളോടും ബൗളിംഗ് കോച്ചിനോടും പ്രത്യേകം നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ബൗളിംഗ് കോച്ചിനോട് പ്രത്യേക നന്ദി. അവരെല്ലാം ഇതിന്റെ ഭാഗമായിട്ടുണ്ട്. പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്, അവരുടെ പിന്തുണയില്ലാതെ ഇത് സാധ്യമല്ല.” യുവതാരം പറഞ്ഞു.

“വിരാട് കോഹ്ലിയുടെ വിക്കറ്റ് ഒരു വളരെ സ്പെഷ്യൽ ആയ ഒന്നാണ്. ഞാൻ ഇന്നും എന്റെ സ്വാഭാവിക ബൗളുകൾ ആണ് ചെയ്യാൻ ശ്രമിച്ചത്, കൂടുതൽ വ്യത്യാസങ്ങൾ പരീക്ഷിക്കാൻ നോക്കിയില്ല,” വെല്ലലഗെ പറഞ്ഞു.

മികച്ച തുടക്കത്തിന് ശേഷം തകര്‍ന്നു, ഇന്ത്യയെ വട്ടം ചുറ്റിച്ച് വെല്ലാലാഗേയും അസലങ്കയും

ഏഷ്യ കപ്പിൽ ഇന്നത്തെ സൂപ്പര്‍ 4 മത്സരത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും നൽകിയത്. ഒന്നാം വിക്കറ്റിൽ 80 റൺസ് നേടിയ ശേഷം ഗില്ലിനെ വെല്ലാലാഗേ പുറത്താക്കിയപ്പോള്‍ പിന്നീട് കണ്ടത് ഇന്ത്യ ചീട്ട് കൊട്ടാരം പോലെ തകരുന്നതാണ്.

19 റൺസ് നേടിയ ഗില്ലിന് പിന്നാലെ വെല്ലാലാഗേയുടെ അടുത്ത ഓവറിൽ വിരാട് കോഹ്‍ലി പുറത്തായപ്പോള്‍ അതിന്റെ തൊട്ടടുത്ത ഓവറിൽ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നേടി വെല്ലാലാഗേ ഇന്ത്യയെ കൂടുതൽ പ്രതിരോധത്തിലാക്കി. 53 റൺസായിരുന്നു രോഹിത്തിന്റെ സംഭാവന. 80/0 എന്ന നിലയിൽ നിന്ന് 91/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ഇഷാന്‍ കിഷനും കെഎൽ രാഹുലും ചേര്‍ന്ന് മുന്നോട്ട് നയിച്ചുവെങ്കിലും 39 റൺസ് നേടിയ രാഹുലിനെ വെല്ലാലാഗേ പുറത്താക്കുകയായിരുന്നു. ഇഷാന്‍ കിഷനെ(33) അസലങ്ക പുറത്താക്കിയപ്പോള്‍ ഇന്ത്യ 170/5 എന്ന നിലയിലേക്ക് വീണു.

പിന്നീട് അസലങ്ക ഇന്ത്യയുടെ അവശേഷിക്കുന്ന വിക്കറ്റുകള്‍ പിഴുതെടുത്തപ്പോള്‍ ഇന്ത്യ 47 ഓവറിൽ 197/9 എന്ന നിലയിൽ നിൽക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. വെല്ലാലാഗേ അഞ്ചും അസലങ്ക നാല് വിക്കറ്റും നേടി. പിന്നീട് മഴ മാറി മത്സരം പുരോഗമിച്ചപ്പോള്‍ ഇന്ത്യ 213 റൺസിന് പുറത്തായി. 26 റൺസുമായി അക്സര്‍ പട്ടേൽ ആണ് ഇന്ത്യയുടെ സ്കോര്‍ 200 കടക്കുവാന്‍ സഹായിച്ചത്. താരത്തെ മഹീഷ് തീക്ഷണയാണ് പുറത്താക്കിയത്.

പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ ശേഷം ഇന്ത്യ ഇന്ന് ആതിഥേയര്‍ക്കെതിരെ, ആദ്യം ബാറ്റ് ചെയ്യും

ഏഷ്യ കപ്പിലെ സൂപ്പര്‍ 4ലെ മത്സരത്തിൽ ഇന്ന് ഇന്ത്യയും ലങ്കയും ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിൽ ടോസ് നേടി രോഹിത് ശര്‍മ്മ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നലെ പാക്കിസ്ഥാനെതിരെ 228 റൺസിന്റെ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെത്തുന്നത്. 14 ഏകദിന വിജയങ്ങളോടെ നിൽക്കുന്ന ശ്രീലങ്കയെ നാട്ടിൽ പരാജയപ്പെടുത്തുക എന്ന ശ്രമകരമായ ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

മത്സരത്തിൽ ഇന്ത്യയ്ക്കായി ശ്രേയസ്സ് അയ്യര്‍ കളിക്കില്ല എന്ന് നേരത്തെ തന്നെ വിവരം പുറത്ത് വന്നിരുന്നു.

ഇന്ത്യ: Rohit Sharma(c), Shubman Gill, Virat Kohli, KL Rahul(w), Ishan Kishan, Hardik Pandya, Ravindra Jadeja, Axar Patel, Kuldeep Yadav, Jasprit Bumrah, Mohammed Siraj

ശ്രീലങ്ക: Pathum Nissanka, Dimuth Karunaratne, Kusal Mendis(w), Sadeera Samarawickrama, Charith Asalanka, Dhananjaya de Silva, Dasun Shanaka(c), Dunith Wellalage, Maheesh Theekshana, Kasun Rajitha, Matheesha Pathirana

Exit mobile version