“കാർത്തികിനോ രാഹുലിനോ പകരം പന്തിനെ കളിപ്പിക്കണം”

Newsroom

കെ എൽ രാഹുലിനെയോ ദിനേഷ് കാർത്തികിനെയോ മാറ്റി കൊണ്ട് റിഷഭ് പന്തിനെ ആദ്യ ഇലവനിലെ കളിപ്പിക്കുന്നത് ആലോചിക്കണം എന്ന് മുൻ ഇന്ത്യൻ പേസ് ബൗളർ ആർ പി സിംഗ്.

“ദിനേഷ് കാർത്തിക്, കെ എൽ രാഹുൽ എന്നിവരിൽ ഒരാൾക്ക് വിശ്രമം നൽകുകയും പന്ത് ആദ്യ ഇലവനിൽ എത്തുകയും വേണം. പന്ത് കളിക്കാൻ അർഹനാണ്. അവൻ ഒരു മാച്ച് വിന്നറാണ്, അവൻ തിളങ്ങിയാൽ കിരീടം ഇന്ത്യയിൽ എത്തും.” ആർപി സിംഗ് പറഞ്ഞു.

കാർത്തികിനെയും രാഹുലിനെയും എടുത്താൽ രാഹുൽ ആണ് കൂടുതൽ പ്രയാസത്തിൽ എന്നും ആർ പി സിംഗ് പറഞ്ഞു.

“കെഎൽ രാഹുൽ കാര്യമായ പ്രതീക്ഷിക്കില്ല എന്ന് തോന്നുന്നു. അവന്റെ ശരീരഭാഷ കാണുമ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത ഒരു താരത്തെ പോകെ തോന്നുന്നു. അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമാണ്. അദ്ദേഹത്തിന്റെ ടൈമിങും കളി റീഡ് ചെയ്യുന്നതും അത്ര നല്ല രീതിയിൽ അല്ല ഇപ്പോൾ ഉള്ളത്” ആർ പി സിംഗ് കൂട്ടിച്ചേർത്തു.