ഡെത്ത് ഓവറുകളിലെ ബുംറയുടെ ബൗളിംഗ്, കണക്കുകള്‍ ഇപ്രകാരം

ഏഷ്യ കപ്പില്‍ ഇന്ത്യന്‍ വിജയത്തിനു പിന്നില്‍ ബാറ്റ്സ്മാന്മാരോടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. അതില്‍ തന്നെ സ്പിന്നര്‍മാരാണ് എതിര്‍ ടീമുകളെ വരിഞ്ഞുകെട്ടിയും വിക്കറ്റുകള്‍ വീഴ്ത്തിയും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയതെങ്കിലും പരാമര്‍ശിക്കപ്പെടേണ്ട ഒരു ബൗളിംഗ് പ്രകടനമായിരുന്നു ഡെത്ത് ഓവറുകളില്‍ ജസ്പ്രീത് ബുംറ പുറത്തെടുത്തത്.

ഇന്ത്യയ്ക്കായി ഡെത്ത് ഓവറുകളില്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുംറ ഒരു ബൗണ്ടറി പോലും വഴങ്ങിയിട്ടില്ല എന്നത് ഈ പ്രകടനത്തെ ഏറെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു. 59 പന്തുകള്‍ ഇന്ത്യയ്ക്കായി അവസാന ഓവറുകളില്‍ എറിഞ്ഞ ബുംറ വഴങ്ങിയത് വെറും 29 റണ്‍സാണ്. നേടിയത് 7 വിക്കറ്റുകളും.

Exit mobile version