Site icon Fanport

ഇന്ത്യ ഇന്ന് വീണ്ടും പാകിസ്താനെതിരെ, ഭീഷണിയായി മഴ

ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിനായി ഇറങ്ങും. പാകിസ്താൻ ആണ് ഇന്ന് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താനെതിരെ ഇന്ത്യ കളിച്ചിരുന്നു. അന്ന് മഴ പെയ്തതിനാൽ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചതിനൊപ്പം മത്സരവും അവസാനിച്ചിരുന്നു. ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ട്. മഴ ഇന്ന് പ്രശ്നമായാൽ നാളെ റിസേർവ് ഡേ ഉണ്ട്.

ഇന്ത്യ 23 09 09 15 26 29 561

ഏഷ്യാ കപ്പിൽ ഇന്ത്യ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളിൽ മഴ പ്രശ്നമായിരുന്നു. രണ്ടാം മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ചിരുന്നു എങ്കിലും ആ മത്സരവും മഴ കാരണം പകുതി സമയം മാത്രമെ കളി നടന്നിരുന്നുള്ളൂ. മഴ പ്രശ്നമായത് കൊണ്ട് തന്നെ ഇതുവരെ ഇന്ത്യൻ താരങ്ങളുടെ പ്രകടനവും ഇന്ത്യൻ ആരാധകർക്ക് പൂർണ്ണമായും കാണാൻ ആയിട്ടില്ല.

ഇന്ന് ഇന്ത്യൻ ആദ്യ ഇലനിൽ ബുമ്ര തിരികെയെത്തും. ഷമി പുറത്ത് പോകാൻ ആണ് സാധ്യത. കെ എൽ രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്തു എങ്കിലും ടീമിൽ എത്താനുള്ള സാധ്യത കുറവാണ്. ഇന്ന് വൈകിട്ട് 3 മണിക്ക് ആണ് മത്സരം നടക്കുക. കളി ഹോട്സ്റ്റാറിലും സ്റ്റാർ സ്പൊറ്ട്സിലും കാണാം.

Exit mobile version