ഫൈനലില്‍ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു, ടീമിലേക്ക് മടങ്ങിയെത്തി അഞ്ച് താരങ്ങള്‍

അഫ്ഗാനിസ്ഥാനെതിരെയുള്ള അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പുറത്തിരുന്ന താരങ്ങളെ എല്ലാം തിരികെ ടീമിലെത്തിച്ച് ബംഗ്ലാദേശിനെതിരെ ഫൈനലിനായി ഒരുങ്ങി ഇന്ത്യ. മത്സരത്തില്‍ ടോസ് നേടി രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അതേ സമയം മോമിനുള്‍ ഹക്കിനു പകരം ബംഗ്ലാദേശ് സ്പിന്നര്‍ നസ്മുള്‍ ഇസ്ലാമിനെ ടീമിലേക്ക് എത്തിച്ചു.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് മിഥുന്‍, മുഷ്ഫിക്കുര്‍ റഹിം, ഇമ്രുല്‍ കൈസ്, മഹമ്മദുള്ള, മെഹ്ദി ഹസന്‍, മഷ്റഫേ മൊര്‍തസ, നസ്മുള്‍ ഇസ്ലാം, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്ക്, കേധാര്‍ ജാഥവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

Exit mobile version