Chameera

ദുഷ്മന്ത ചമീരയ്ക്ക് പരിക്ക്, ഏഷ്യ കപ്പിൽ നിന്ന് പുറത്തേക്കെന്ന് സൂചന

തോളിനേറ്റ പരിക്ക് കാരണം ശ്രീലങ്കന്‍ പേസര്‍ ദുഷ്മന്ത ചമീര ഏഷ്യ കപ്പിൽ നിന്ന് പുറത്താകുമെന്ന് സൂചന. ലങ്ക പ്രീമിയര്‍ ലീഗിനിടെയാണ് ചമീരയ്ക്ക് പരിക്കേറ്റത്. ശ്രീലങ്കന്‍ പേസ് നിരയിലെ ഏറ്റവും സീനിയര്‍ താരം ആണ് ദുഷ്മന്ത ചമീര. 44 ഏകദിനങ്ങളിൽ നിന്ന് 50 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം ഏകദിന ലോകകപ്പിലും കളിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ശ്രീലങ്ക.

ബാറ്റ്സ്മാന്മാരെ തന്റെ പേസും ബൗൺസും കൊണ്ട് ദുഷ്മന്ത ചമീര ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് പരിഗണിക്കുമ്പോള്‍ തന്നെ താരത്തിന്റെ നഷ്ടം ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടിയാണ്.

Exit mobile version