Picsart 23 09 03 21 02 15 005

ബുമ്ര തിരികെയെത്തിയത് ഇന്ത്യക്ക് വലിയ ഊർജ്ജം നൽകും എന്ന് അഭിഷേക് നായർ

ജസ്പ്രീത് ബുംറ തിരിച്ചെത്തിയത് ഇന്ത്യയെ സംബന്ധിച്ച് മികച്ച നേട്ടമാണെന്ന് മുൻ ഇന്ത്യൻ താരം അഭിഷേക് നായർ. ശ്രീലങ്കയിലെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ സെപ്തംബർ 10 ന് നടക്കുന്ന 2023 ഏഷ്യാ കപ്പിന്റെ സൂപ്പർ-4 ഘട്ടത്തിൽ ഇന്ത് പാകിസ്ഥാനെ നേരിടാൻ ഇരിക്കുകയാണ്‌. തന്റെ കുട്ടിയുടെ ജന്മത്തിനായി ഇന്ത്യയിലേക്ക് പോയ ബുമ്ര തിരികെ ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

“ബുംറ എന്താണ് ടീമിനു കൊണ്ടുവരുന്നതെന്ന് നിങ്ങൾക്കറിയാം. അവസാനവും പുതിയ പന്തിലും പന്തെറിയാൻ കഴിയുന്ന ഒരു ബൗളറെ നിങ്ങൾക്ക് ലഭിക്കും. അത്തരം വേഗതയിൽ പന്തെറിയാൻ കഴിയുന്ന ഒരാളുള്ളത് തികച്ചും വലിയ കാര്യമാണ്. അതിനാൽ ബുംറയെ തിരിച്ചെത്തിയത് അത്ഭുതകരമാണ്” അഭിഷേക് പറഞ്ഞു. ബുമ്രയുടെ സാന്നിദ്ധ്യം തന്നെ എതിരാളികൾ ഭയപ്പെടും എന്നും അഭിഷേക് പറഞ്ഞു.

Exit mobile version