Site icon Fanport

ഏഷ്യ കപ്പിനായി പാക്കിസ്ഥാനിലേക്ക് യാത്രയാകുന്നത് ബിസിസിഐയുടെ ആലോചനയിൽ

2023 ഏഷ്യ കപ്പിനായി പാക്കിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അറിയിച്ച് ബിസിസിഐ. എന്നാൽ സര്‍ക്കാര്‍ അനുമതി ലഭിച്ചാൽ മാത്രമാകും ടൂര്‍ണ്ണമെന്റിൽ പങ്കെടുക്കുവാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സാധിക്കുകയുള്ളു.

2023ന്റെ ആദ്യ പകുതിയ്ക്ക് ശേഷം പാക്കിസ്ഥാനിലാണ് 50 ഓവര്‍ ഏഷ്യ കപ്പ് നടത്തുക. 2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനിലേക്ക് യാത്രയായിട്ടില്ല. അന്ന് ഏഷ്യ കപ്പിൽ പങ്കെടുക്കാനായാണ് പാക്കിസ്ഥാനിലേക്ക് ഇന്ത്യ എത്തിയത്.

 

Exit mobile version