ആസിഫിനും ഫരീദിനും എതിരെ ഐ സി സിയുടെ നടപടി

ബുധനാഴ്ച നടന്ന ഏഷ്യാ കപ്പ് മത്സരത്തിനിടയിൽ പരസ്പരം ഏറ്റുമുട്ടിയ ആസിഫ് അലിക്കുൻ ഫരീദ് അഹ്മദിനും എതിരെ ഐ സി സി നടപടി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിനിടെ ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിനാണ് ആസിഫ് അലിയെയും ഫരീദ് അഹമ്മദിനെയും ശിക്ഷിച്ചത്.

19-ാം ഓവറിലെ അഞ്ചാം ഡെലിവറിക്ക് ശേഷമുണ്ടായ തർക്കത്തിന് ഇരുവർക്കും മാച്ച് ഫീയുടെ 25% പിഴ ചുമത്തിയതായി ഐസിസി അറിയിച്ചു. കളിക്കാർക്കും പ്ലെയർ സപ്പോർട്ട് പേഴ്സണലുകൾക്കുമുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.6 ആണ് ആസിഫ് ലംഘിച്ചത് എന്ന് ഐസിസി പ്രസ്താവനയിൽ പറയുന്നു. അതേസമയം ഫരീദ് ആർട്ടിക്കിൾ 2.1.12 ലംഘിച്ചതായും കണ്ടെത്തി.