ഏഷ്യ കപ്പ് വേദിയുടെ കാര്യത്തിൽ തീരുമാനമായില്ല

- Advertisement -

ഈ വർഷം സെപ്റ്റംബറിൽ നടക്കേണ്ട ഏഷ്യ കപ്പ് ടി20 വേദിയുടെ കാര്യത്തിൽ തീരുമാനമായില്ല. ഇന്നലെ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മെമ്പർമാരുടെ വീഡിയോ കോൺഫെറെൻസിൽ വേദിയുടെ കാര്യം ചർച്ചക്ക് വന്നെങ്കിലും തീരുമാനമാവാതെ പിരിയുകയായിരുന്നു. നേരത്തെ പാകിസ്ഥാനിൽ നടക്കേണ്ട ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് വേദി മാറ്റാനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ടൂർണമെന്റിന്റെ വേദി നിക്ഷ്പക്ഷ വേദിയായ യൂ.എ.യിൽ വെച്ച് നടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ടൂർണമെന്റ് മാറ്റിവെക്കുന്നതിനുള്ള ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയും ബി.സി.സി.ഐ ട്രെഷറർ ജെ ഷായുമാണ് മീറ്റിംഗിൽ പങ്കെടുത്തത്. ഏഷ്യ കപ്പ് വേദിയുടെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനം ഉണ്ടാവുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement