Picsart 23 08 30 00 08 27 416

ഏഷ്യാ കപ്പിന് ഇന്ന് തുടക്കം, നേപ്പാളിനെ നേരിടാൻ ഉള്ള ആദ്യ ഇലവൻ പ്രഖ്യാപിച്ച് പാകിസ്താൻ

ഏഷ്യാ കപ്പിന് ഇന്ന് തുടക്കമാവുകയാണ്‌. ഇന്ന് മുളട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ പാകിസ്താൻ നേപ്പാളിനെ നേരിടും. ആദ്യ മത്സരത്തിനായുള്ള ടീം പാകിസ്താൻ 24 മണിക്കൂർ മുമ്പ് തന്നെ പ്രഖ്യാപിച്ചു. പാകിസ്താൻ ക്രിക്കറ്റിൽ ഇതാദ്യമായാണ് നേപ്പാളിനെ നേരിടുന്നത്‌.

സൗദ് ഷക്കീലിനെ ആതിഥേയർ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയില്ല. സൽമാൻ അലി ആഘ, ഇഫ്തിഖർ അഹമ്മദ് തുടങ്ങിയവരാണ് മധ്യനിരയിലുള്ളത്. നസീം ഷാ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരാണ് പാകിസ്താന്റെ ആദ്യ മത്സരത്തിലെ പേസ് ഓപ്ഷനുകൾ. ഇന്ന് വൈകിട്ട് 3 മണിക്ക് മത്സരം ആരംഭിക്കും. ഹോട്സ്റ്റാർ വഴി മത്സരം തത്സമയം കാണാം.

Pakistan playing XI for Nepal match
Babar Azam (C), Shadab Khan (vc), Fakhar Zaman, Salman Ali Agha, Iftikhar Ahmed, Mohammad Rizwan (wk), Mohammad Nawaz, Naseem Shah, Shaheen Shah Afridi, Haris Rauf

Exit mobile version