Site icon Fanport

ഏഷ്യ കപ്പ് നിഷ്‌പക്ഷ വേദിയിൽ നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഈ വർഷത്തെ ഏഷ്യ കപ്പ് ടി20 ടൂർണമെന്റ് നിഷ്‌പക്ഷ വേദിയിൽ നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി ഇഹ്‌സാൻ മാനി. ഈ തവണത്തെ ഏഷ്യ കപ്പ് നടത്താൻ പാകിസ്ഥാന് ആണ് അവസരം ലഭിച്ചിരുന്നത്. നേരത്തെ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയും ഏഷ്യ കപ്പ് നിഷ്പക്ഷ വേദിയിൽ നടക്കുമെന്ന സൂചനകൾ നൽകിയിരുന്നു. നിലവിൽ ദുബൈ വെച്ചോ ബംഗ്ലാദേശിൽ വെച്ചോ ആവും ഏഷ്യ കപ്പ് നടക്കുക. ഈ മാസം നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ മീറ്റിംഗിൽ വെച്ച് പുതിയ വേദി തീരുമാനിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ഇന്ത്യയും പാകിസ്ഥാനും പരസ്പരം പരമ്പരകൾ നടത്താറില്ല. ഐ.സി.സി നടത്തുന്ന ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും നിലവിൽ മത്സരിക്കുന്നത്. പാകിസ്ഥാനിൽ വെച്ച് ഏഷ്യ കപ്പ് നടക്കുകയാണെങ്കിൽ ഇന്ത്യ അതിൽ പങ്കെടുക്കില്ലെന്ന് ബി.സി.സി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഏഷ്യ കപ്പ് നിഷ്പക്ഷ വേദിയിൽ നടത്താൻ തീരുമാനമായത്.

Exit mobile version