Site icon Fanport

ഏഷ്യ കപ്പ് ശ്രീലങ്കയിലോ യു.എ.ഇയിലോ നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഈ വർഷത്തെ ഏഷ്യ കപ്പ് ടി20 ടൂർണമെന്റ് നേരത്തെ തീരുമാനിച്ച തിയ്യതിയിൽ ശ്രീലങ്കയിൽ വെച്ചോ അല്ലെങ്കിൽ യു.എ.ഇയിൽ വെച്ചോ നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ വസിം ഖാൻ. നേരത്തെ പാകിസ്ഥാനിൽ വെച്ച് നടക്കേണ്ട ഏഷ്യ കപ്പ് ടി20 ലോകകപ്പ് ഇന്ത്യ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ മറ്റൊരു വേദിയിലേക്ക് മാറ്റാൻ ശ്രമം തുടങ്ങിയിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാൻ വേണ്ടി ഏഷ്യ കപ്പ് മാറ്റിവെക്കുമെന്ന വർത്തകളെയും വസിം ഖാൻ നിഷേധിച്ചു. ഏഷ്യ കപ്പ് നേരത്തെ തീരുമാനിച്ച പോലെ തന്നെ നടക്കുമെന്നും ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് സെപ്റ്റംബർ 2ന് പാകിസ്ഥാൻ ടീം തിരിച്ചെത്തുമെന്നും സെപ്റ്റംബർ – ഒക്ടോബർ മാസത്തിൽ ഏഷ്യ കപ്പ് നടത്താമെന്നും വസിം ഖാൻ പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾക്ക് വ്യക്തത വരുമെന്നും നിലവിൽ ശ്രീലങ്കയിൽ കൊറോണ വൈറസ് ബാധയുടെ എണ്ണം കുറവാണെന്നും ശ്രീലങ്കയിൽ വെച്ച് നടത്താൻ കഴിഞ്ഞില്ലെങ്കിൽ യു.എ.ഇയിൽ വെച്ച് ഏഷ്യ കപ്പ് നടത്താമെന്നും വസിം ഖാൻ പറഞ്ഞു.

Exit mobile version