ഏഷ്യ കപ്പ് വേദി ഇന്ത്യയല്ല, ടൂര്‍ണ്ണമെന്റ് യുഎഇയില്‍

- Advertisement -

2018 സെപ്റ്റംബര്‍ 13 മുതല്‍ 28 വരെ നടക്കുന്ന ഏഷ്യ കപ്പ് വേദി മാറ്റി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനം. കോലലംപൂരില്‍ നടന്ന എക്സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം കൈകൊണ്ടത്. ഇന്ത്യ-പാക്കിസ്ഥാന്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാത്തതാണ് ടൂര്‍ണ്ണമെന്റ് ഇന്ത്യയില്‍ നിന്ന് മാറ്റുവാന്‍ തീരുമാനിച്ചത്.

2018 എഡിഷനില്‍ ആറ് ടീമുകളാവും പങ്കെടുക്കുക. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനു പുറമേ യുഎഇ, ഹോങ്കോംഗ്, നേപ്പാള്‍, ഒമാന്‍ എന്നീ ടീമുകളില്‍ ഒരു ടീമും പ്ലേ ഓഫുകളില്‍ നിന്ന് യോഗ്യത നേടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement