“ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയാൽ ഏഷ്യ കപ്പ് മാറ്റിവെക്കേണ്ടി വരും”

ഇന്ത്യ ലോകകപ്പ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയ ഈ വർഷം ശ്രീലങ്കയിൽ വെച്ച് നടക്കേണ്ട ഏഷ്യ കപ്പ് മാറ്റിവെക്കേണ്ടി വരുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇഹ്‌സാൻ മാനി. നേരത്തെ 2020ൽ നടക്കേണ്ട ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരം ഈ വർഷം ജൂണിലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ജൂൺ 18 മുതൽ 22 വരെ ഇംഗ്ലണ്ടിലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ത്യ ജയിച്ചതോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിക്കാനുള്ള സാധ്യതയേറിയത്. ഇത്തരത്തിൽ ഇന്ത്യ ഫൈനലിൽ എത്തുകയാണെങ്കിൽ അത് ഏഷ്യ കപ്പിന്റെ തിയ്യതിയുമായി പ്രശ്നം ഉണ്ടാവുമെന്നും അങ്ങനെയാണെങ്കിൽ 2023ലേക്ക് ഏഷ്യ കപ്പ് മാറ്റിവെക്കേണ്ടി വരുമെന്നും ഇഹ്‌സാൻ മാനി പറഞ്ഞു. നേരത്തെ പാകിസ്ഥാനിൽ നടക്കേണ്ട ഏഷ്യ കപ്പ് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ബി.സി.സി.ഐ പരാതി നൽകിയതോടെ ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version