Picsart 23 03 24 12 44 32 455

ഏഷ്യാ കപ്പ് പാകിസ്താനിൽ തന്നെ, ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്താന് പുറത്ത്

ഏഷ്യാ കപ്പ് എവിടെ നടക്കും എന്നുള്ള വിവാദങ്ങൾ മെല്ലെ ഒഴിയുന്നു‌. പാകിസ്താൻ ആതിഥ്യം വഹിക്കുന്ന ഏഷ്യാ കപ്പ് കളിക്കാൻ പാകിസ്താനിലേക്ക് പോകാൻ ആകില്ല എന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. ടൂർണമെന്റ് പാകിസ്താനിൽ നിന്ന് മാറ്റാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാകിസ്താൻ ഈ ആവശ്യം തള്ളുകയും ചെയ്തു. ഇപ്പോൾ ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആവുകയാണ്.

ഏഷ്യാ കപ്പ് പാകിസ്താനിൽ തന്നെ നടത്താനും ഏഷ്യാ കപ്പിലെ ഇന്ത്യയുടെ കളികൾ മാത്രം പാകിസ്താന് പുറത്ത് നടത്താനും ആണ് ഇപ്പോൾ ആലോചന. ഇംഗ്ലണ്ട്, ഒമാൻ, ശ്രീലങ്ക അല്ലെങ്കിൽ യുഎഇ എന്നിവയിലേതെങ്കിലും ഒരു രാജ്യമാകും ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയാവുക എന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഫൈനലിൽ എത്തുക ആണെങ്കിൽ ഏഷ്യ കപ്പ് ഫൈനലും പാകിസ്താന് പുറത്താകും നടക്കുക.

ഇതിൽ അന്തിമ തീരുമാനം പെട്ടെന്ന് ഉണ്ടാവും. ഔദ്യോഗിക പ്രഖ്യാപനങ്ങളും ഉടൻ വരും എന്നാണ് സൂചനകൾ.

Exit mobile version