Picsart 23 07 19 10 31 00 268

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരം സെപ്റ്റംബർ 2ന്!!

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരം ഒരു ദിവസം മുമ്പ് നടക്കും എന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 30-ന് ആരംഭിക്കുന്ന 2023 ഏഷ്യാ കപ്പിൽ സെപ്റ്റംബർ 2-ന് ആകും ഇന്ത്യ പാക് മത്സരം ‌ ഇന്ത്യയെ ശ്രീലങ്കയിലെ കാൻഡിയിൽ വെച്ചാകും പാകിസ്ഥാൻ നേരിടുക. സെപ്തംബർ 17ന് കൊളംബോയിൽ ആകും ഫൈനൽ നടക്കുക‌.

ടൂർണമെന്റിൽ മൊത്തം 13 മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് എയിൽ പാകിസ്ഥാൻ, ഇന്ത്യ, നേപ്പാൾ എന്നിവരാണ് ഉള്ളത്‌. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർ ഗ്രൂപ്പ് ബിയിലും മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും.

പാക്കിസ്ഥാനും ഇന്ത്യയും സൂപ്പർ ഫോർ ഘട്ടത്തിലേക്ക് മുന്നേറുകയാണെങ്കിൽ, സെപ്റ്റംബർ 10ന് കാൻഡിയിൽ വെച്ച് വീണ്ടും അവർ ഏറ്റുമുട്ടും.

Exit mobile version