ജഡേജയ്ക്ക് പരിക്ക്, റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം പിടിച്ച് രവിചന്ദ്രന്‍ അശ്വിന്‍

ദിയോദര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ നിയമിക്കപ്പെട്ടുവെങ്കിലും ചെറിയ അസ്വാസ്ഥ്യം കാരണം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ അശ്വിനു കഴിയാതെ പോകുകകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറാനി ട്രോഫിയ്ക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ അശ്വിനു സ്ഥാനം ലഭിക്കുകയാണുണ്ടായത്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് അശ്വിന്‍ ടീമില്‍ സ്ഥാനം പിടിച്ചത്.

കരുണ്‍ നായരാണ് ടീമിനെ നയിക്കുന്നത്. മാര്‍ച്ച് 14-18 വരെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭയ്ക്കെതിരെയാണ് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫിയ്ക്കായി മാറ്റുരയ്ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരണ്ടാം സെമിയിൽ ഗോവ – ചെന്നൈയിൻ പോരാട്ടം
Next articleറബാഡയ്ക്കെതിരെ കുറ്റം ചുമത്തി ഐസിസി, വിലക്ക് ഉറപ്പ്