Site icon Fanport

32 വിക്കറ്റുകൾ, ഒരു സെഞ്ച്വറി, അശ്വിൻ മാൻ ഓഫ് ദി സീരീസ്

ഒരിക്കൽ കൂടെ അശ്വിൻ ഇന്ത്യയുടെ വിജയ ശില്പിയ ആയി മാറിയിരിക്കുകയാണ്‌. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസിൽ 32 വിക്കറ്റുകൾ എടുത്ത അശ്വിനെ തന്നെ ആണ് മാൻ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുത്തത്. ഇത് എട്ടാം തവയാണ് ടെസ്റ്റ് പരമ്പരയിൽ അശ്വിൻ മാൻ ഓഫ് ദി സീരീസ് ആകുന്നത്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ മാൻ ഓഫ് ദി സീരീസ് ടെസ്റ്റിൽ നേടിയതും അശ്വിൻ തന്നെയാണ്.

32 വിക്കറ്റ് എന്നത് അശ്വിന്റെ ഒരു ടെസ്റ്റ് സീരീസിലെ ഏറ്റവും കൂടുതൽ വിക്കറ്റുകളാണ്. 32 വിക്കറ്റുകൾ മാത്രമല്ല ബാറ്റു കൊണ്ടും അശ്വിൻ ഇന്ത്യയെ സഹായിച്ചു. ഒരു സെഞ്ച്വറി അടക്കം 189 റൺസ് എടുക്കാൻ അശ്വിനായി. ഈ പരമ്പയിൽ റിഷഭ് പന്തിന്റെയും അക്സർ പട്ടേലിന്റെയും സംഭാവനകൾ നിർണായകം ആയെന്നും അവർ ഒരുപാട് പ്രശംസ അർഹിക്കുന്നുണ്ട് എന്നും അശ്വിൻ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയത് ആണ് ഏറ്റവും സന്തോഷം എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version