
ഒന്നാം ഇന്നിംഗ്സില്‍ നേടിയ 200 ലീഡിനോടു കൂടി 98 റണ്‍സ് കൂടി ചേര്‍ത്ത് ഇന്ത്യ വൈസാഗ് ടെസ്റ്റില്‍ ശക്തമായ നിലയിലേക്ക്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി അശ്വിനാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 98/3 എന്ന നിലയിലാണ്.
നേരത്തെ 103/5 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു വേണ്ടി സ്റ്റോക്സും ബാരിസ്റ്റോയും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 110 റണ്‍സാണ് ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ബാരിസ്റ്റോയാണ് ആദ്യം പുറത്തായത്. പിന്നീടിറങ്ങിയ ആദില്‍ റഷീദുമായി ചേര്‍ന്ന് സ്റ്റോക്സ് ചെറിയൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അശ്വിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. 255 റണ്‍സിനു ഇംഗ്ലണ്ട് പുറത്താകുമ്പോള്‍ 32 റണ്‍സുമായി ആദില്‍ റഷീദ് ക്രീസിലുണ്ടായിരുന്നു. മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവരാണ് അശ്വിനൊപ്പം വിക്കറ്റ് പട്ടികയില്‍ ഇടം നേടിയത്.
രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. സ്കോര്‍ 16ല്‍ നില്‍ക്കെ മുരളി വിജയയെ ഇന്ത്യയ്ക്ക് നഷ്ടമായി. തുടര്‍ന്ന് രാഹുലും പുജാരയും വേഗത്തില്‍ പുറത്തായപ്പോള്‍ 40/3 എന്ന സ്ഥിതിയിലായിരുന്നു ഇന്ത്യ. എന്നാല്‍ കോഹ്ലി-രഹാനെ കൂട്ടുകെട്ട് ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെടുത്തുകയായിരുന്നു. 56 റണ്‍സുമായി കോഹ്ലിയും 22 റണ്‍സുമായി രഹാനെയും പുറത്താകാതെ നില്‍ക്കുകയാണ്.
നാലാം ദിവസം അതിവേഗം ബാറ്റ് ചെയ്ത് മികച്ചൊരു ലീഡിലേക്കെത്തി ലഞ്ചിനു ശേഷം ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടിയാവും കോഹ്ലിയും രഹാനെയും ബാറ്റിംഗ് പുനരാരംഭിക്കുക.