ഫ്രീ ഹിറ്റ് പോലെ ഫ്രീ ബോൾ നിയമവും വേണം – രവിചന്ദ്രൻ അശ്വിൻ

ബൌളർമാർ ക്രീസിന് പുറത്ത് പന്തെറിയുമ്പോൾ പോയാൽ നോബോൾ വിധിക്കുന്നത് പോലെ ബാറ്റ്സ്മാന്മാർ ക്രീസ് വിട്ടാൽ ഫ്രീ ബോൾ നിയമം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ആ ഫ്രീ ബോളിൽ വിക്കറ്റ് വീഴ്ത്തുകയാണെങ്കിൽ എതിർ ടീമിന്റെ സ്കോറിൽ നിന്നും ബൌളറുടെ സ്റ്റാറ്റ്സിൽ നിന്നും പത്ത് റൺസ് കുറയ്ക്കണമെന്നാണ് അശ്വിൻ പറഞ്ഞത്.

 

ഐപിഎലിനിടെ ജോസ് ബട്ലറെ മങ്കാഡിംഗ് ചെയ്ത് അന്ന് അത് വലിയ ചർച്ചകൾക്ക് തുടക്കം കുറിയ്ക്കുവാൻ അശ്വിൻ കാരണമായിരുന്നു. തന്റെ ട്വിറ്ററിലൂടെ സഞ്ജയ് മഞ്ജരേക്കർക്ക് നൽകിയ മറുപടിയിലാണ് താരം ഇത് വ്യക്തമാക്കിയത്.

Exit mobile version