Site icon Fanport

രണ്ട് തവണ വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നെന്ന് രവിചന്ദ്രൻ അശ്വിൻ

ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് രണ്ട് തവണ ആലോചിച്ചിരുന്നതായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. പരിക്കും ഇന്ത്യൻ ടീമിൽ മറ്റുള്ളവർക്ക് ലഭിക്കുന്നത്പോലെയുള്ള പിന്തുണ ലഭിക്കാതിരുന്ന സമയത്തുമാണ് താൻ വിരമിക്കലിനെ കുറിച്ച് ആലോചിച്ചതെന്ന് അശ്വിൻ പറഞ്ഞു.

2018ലും 2020ലുമാണ് താൻ വിരമിക്കലിനെ കുറിച്ച് ആലോചിച്ചതെന്നും അശ്വിൻ വ്യക്തമാക്കി. ധാരാളം ടീം അംഗങ്ങൾക്ക് പരിക്കേൽക്കുന്നുണ്ടെന്നും എന്നാൽ തനിക്ക് പരിക്കേറ്റപ്പോൾ മറ്റുള്ളവർക്ക് ഉണ്ടായിരുന്ന മനോഭാവം വേറെ ആയിരുന്നെന്നും അത് തന്നെ തളർത്തിയെന്നും അശ്വിൻ പറഞ്ഞു. താൻ ഇന്ത്യക്ക് വേണ്ടി ഒരുപാട് മത്സരങ്ങൾ ജയിപ്പിച്ച താരമാണെന്നും മറ്റുള്ളവരുടെ പരിക്കിന്റെ സമയത്ത് അവർക്ക് ലഭിച്ച പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്നും അശ്വിൻ വ്യക്തമാക്കി.

Exit mobile version