Site icon Fanport

ആഷ്‍വെൽ പ്രിൻസ് ബംഗ്ലാദേശ് ബാറ്റിംഗ് കോച്ച് പദവി രാജിവെച്ചു

ബംഗ്ലാദേശ് ബാറ്റിംഗ് കോച്ച് പദവി രാജിവെച്ച് ആഷ്‍വെൽ പ്രിൻസ്. ദക്ഷിണാഫ്രിക്കയിലേക്കുള്ള ബംഗ്ലാദേശ് ടൂറിൽ അതിനാൽ തന്നെ ടീമിനൊപ്പം ആഷ്‍വെൽ പ്രിൻസ് ഉണ്ടാകില്ല എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി അറിയിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലാദേശിനൊപ്പം പ്രിൻസ് ചേര്‍ന്നത്. സിംബാബ്‍വേ പരമ്പരയ്ക്ക് മാത്രമായാണ് പ്രിൻസിനെ തിരഞ്ഞെടുത്തതെങ്കിലും പിന്നീട് ഈ വര്‍ഷം നടക്കുന്ന ഓസ്ട്രേലിയയിലെ ടി20 പരമ്പര വരെ കരാര്‍ നീട്ടുകയായിരുന്നു.

ഇതിനിടെയാണ് പ്രിൻസിന്റെ അപ്രതീക്ഷിത രാജി.

Exit mobile version