ആഷ്ടണ്‍ അഗര്‍ ടി20 ബ്ലാസ്റ്റില്‍ കളിക്കും, മിഡില്‍സെക്സുമായി കരാറൊപ്പിട്ടു

ജൂലൈ ആദ്യ വാരം ആരംഭിക്കുന്ന ടി20 ബ്ലാസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്ടണ്‍ അഗര്‍ കളിക്കും. മിഡില്‍സെക്സ് ആണ് താരത്തിനെ സ്വന്തമാക്കിയത്. ബിഗ് ബാഷില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനായി മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് ആഷ്ടണ്‍ അഗര്‍ ഈ സീസണില്‍ നടത്തിയത്. ലോര്‍ഡ്സില്‍ മിഡില്‍സെക്സ് കളിക്കുന്ന അഞ്ച് മത്സരങ്ങളിലും ആഷ്ടണ്‍ അഗര്‍ ടീമിനായി കളിക്കുമെന്നാണ് അറിയുന്നത്.

ജൂണ്‍ 5നു സറേയുമായാണ് മിഡില്‍സെക്സിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅൽ മദീനയ്ക്ക് തകർപ്പൻ വിജയം
Next articleഅലക്സ് സാൻഡ്രോയ്ക്കും പരിക്ക്, ഇസ്മായിലി ബ്രസീൽ ടീമിൽ