പരിക്കേറ്റ ആഷ്ടണ്‍ അഗര്‍ അവസാന ഏകദിനങ്ങളില്‍ കളിക്കില്ല

വലത്തെ കൈവിരലിനേറ്റ പരിക്കു മൂലം ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗര്‍ ഇന്ത്യയ്ക്കെതിരെയുള്ള അവസാന രണ്ട് ഏകദിനങ്ങളില്‍ മത്സരിക്കില്ലായെന്ന് ഉറപ്പായി. ഇന്നലെ ഇന്‍‍ഡോറിലെ മൂന്നാം ഏകദിനത്തില്‍ ബൗണ്ടറി ലൈനില്‍ വെച്ച് ബൗണ്ടറി തടയുവാനുള്ള ശ്രമത്തിനിടെയാണ് അഗറിനു പരിക്കേറ്റത്. പരിക്കേറ്റുവെങ്കിലും തന്റെ പത്തോവര്‍ ക്വാട്ട പൂര്‍ത്തിയാക്കുവാന്‍ അഗര്‍ ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തിയിരുന്നു.

സെപ്റ്റംബര്‍ 28, ഒക്ടോബര്‍ 1 എന്നീ തീയ്യതികളിലെ മത്സരങ്ങളില്‍ അഗര്‍ ലഭ്യമല്ലാത്തതിനാല്‍ ആഡം സംപയ്ക്കാവും അവസരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡിഹെയക്ക് പുതിയ കരാർ നൽകാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleകേരള സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 29 മുതൽ