ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ആഷ്‍ലി ജൈല്‍സ്

ആന്‍ഡ്രൂ സ്ട്രോസിന്റെ പിന്‍ഗാമിയായി ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഡയറക്ടറായി മുന്‍ സ്പിന്നര്‍ ആഷ്‍ലി ജൈല്‍സ്. 9 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖത്തിനു ശേഷമാണ് ജൈല്‍സിന്റെ പേര് അവസാന ഘട്ടത്തിലേക്ക് എത്തിയത്. വരുന്ന തിങ്കളാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം വരുന്നത്. ജൈല്‍സ് മുമ്പ് ഇംഗ്ലണ്ടിന്റെ ഏകദിന ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാര്‍വിക്ക്ഷയറിന്റെ സ്പോര്‍ട്സ് ഡയറക്ടറായി ഡിസംബര്‍ 2016നു ചുമതലയേറ്റ ജൈല്‍സ് കൗണ്ടിയെ കഴിഞ്ഞ സീസണില്‍ ഡിവിഷന്‍ വണിലേക്ക് എത്തിച്ചിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണ് സ്ട്രോസ് തന്റെ സ്ഥാനം ഒഴിയുവാന്‍ തീരുമാനിച്ചത്.

Exit mobile version