Picsart 23 07 02 17 48 50 320

ആഷസ് ആവേശം, സ്റ്റോക്സിന് വെടിക്കെട്ട് സെഞ്ച്വറി, ഇംഗ്ലണ്ടിന് ജയിക്കാൻ 128 കൂടെ!! ഓസ്ട്രേലിക്ക് നാല് വിക്കറ്റും

രണ്ടാം ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിവസം കളി ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 243/6 എന്ന നിലയിൽ ബാറ്റിംഗ് തുടരുകയാണ്. ഇനി വിജയിക്കാൻ ഇംഗ്ലണ്ടിന് 128 റൺസ് കൂടെയാണ് വേണ്ടത്. ഓസ്ട്രേലിയക്ക് വിജയിക്കാൻ 4 വിക്കറ്റും. ക്യാപ്റ്റൻ സ്റ്റോക്സിന്റെ ബാറ്റിംഗ് ആണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്നത്.

ഇന്ന് ആക്രമിച്ചു കളിച്ച സ്റ്റോക്സ് 147 പന്തിൽ 108 റൺസുമായി നിൽക്കുകയാ‌ണ്. ഇന്ന് 114/4 എന്ന നിലയിൽ ആയിരുന്നു ഇംഗ്ലണ്ട് കളി പുനരാരംഭിച്ചത്. 83 റൺസ് എടുത്ത ഡക്കറ്റിനെയും 10 റൺസ് എടുത്ത ബെയർസ്റ്റോയെയും ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് നഷ്ടമായി. ഇതിനു പിന്നാലെയാണ് സ്റ്റോക്സ് ആക്രമിച്ചു കളിക്കാൻ തുടങ്ങിയത്‌.

കാമറൂൺ ഗ്രീനിന്റെ ഒരു ഓവറിൽ 3 സിക്സ് അടക്കം 26 റൺസ് സ്റ്റോക്സ് അടിച്ചു കൂട്ടി. സ്റ്റോക്സിന്റെ ഇന്നിങ്സിൽ 4 സിക്സും 9 ഫോറും ഉൾപ്പെടുന്നു. സ്റ്റോക്സിന് ഒപ്പം 1 റണ്ണുമായി ബ്രോഡ് ക്രീസിൽ ഉണ്ട്.

Exit mobile version