പരിക്കുണ്ടെങ്കിലും വാര്‍ണര്‍ രണ്ടാം ടെസ്റ്റിൽ കളിക്കും – പാറ്റ് കമ്മിന്‍സ്

ആഷസിലെ ആദ്യ ടെസ്റ്റിൽ വാരിയെല്ലുകളിൽ പന്ത് കൊണ്ട് ഡേവിഡ് വാര്‍ണര്‍ രണ്ടാം ടെസ്റ്റിൽ കളിക്കുമെന്ന് അറിയിച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ബെന്‍ സ്റ്റോക്സിന്റെ പന്തിലാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്.

എന്നാൽ എക്സ്-റേയിൽ പൊട്ടലില്ലെന്ന് കണ്ടെത്തിയതോടെ താരം കളിക്കുമെന്ന് ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. വാര്‍ണര്‍ നെറ്റ്സിൽ അത്ര മികച്ച രീതിയിൽ അല്ല ബാറ്റ് ചെയ്തതെങ്കിലും പെയിന്‍ കില്ലര്‍ ഉപയോഗിച്ച് താരത്തിന് കളിക്കാനാകുമെന്നാണ് പാറ്റ് കമ്മിന്‍സ് വ്യക്തമാക്കിയത്.

വാര്‍ണര്‍ക്ക് മികവ് പുലര്‍ത്താനാകില്ലെന്ന് സ്വയം തോന്നുന്നില്ലെങ്കിൽ അദ്ദേഹം കളിക്കില്ലെന്നും എന്നാൽ ഇപ്പോള്‍ അത്തരം ഒരു സാഹചര്യവുമില്ലെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.