ഉസ്മാന്‍ ഖവാജ ആഷസ് സ്ക്വാഡിൽ

Usmankhawaja

ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഉസ്മാൻ ഖവാജ ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു എന്ന സവിശേഷതയാണ് ഈ ടീം പ്രഖ്യാപനത്തിലുള്ളത്. രണ്ട് വര്‍ഷത്തിന് ശേഷം ആണ് താരം ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഷെഫീൽഡ് ഷീൽഡിലെ മിന്നും പ്രകടനമാണ് താരത്തിന് തുണയായത്.

അൺകാപ്പ്ഡ് താരം മിച്ചൽ സ്വെപ്സണെയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാരിസ് ആണ് ടോപ് ഓര്‍ഡറിൽ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട താരം.

ഓസ്ട്രേലിയ ടെസ്റ്റ് സ്ക്വാഡ് : Tim Paine (C), Pat Cummins (VC), Cameron Green, Marcus Harris, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Michael Neser, Jhye Richardson, Steve Smith, Mitchell Starc, Mitchell Swepson, David Warner

 

Previous articleഖത്തർ ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ
Next articleഐസിസിയുടെ പുതിയ ടെക്നിക്കൽ കമ്മിറ്റി ചെയര്‍മാനായി സൗരവ് ഗാംഗുലി