മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി, സ്റ്റീവ് സ്മിത്ത് കളിയ്ക്കില്ല

ആഷസ് പരമ്പരയില്‍ ലീഡ്സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിക്കില്ല. ലോര്‍ഡ്സ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 92 റണ്‍സ് നേടിയ സ്മിത്ത് ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് കണ്‍കഷന്‍ സംബന്ധമായ കാരണത്താല്‍ ടീമില്‍ നിന്ന് പിന്‍വലിച്ചിരുന്നു. മൂന്നാം ടെസ്റ്റില്‍ താന്‍ കളിക്കുമെന്ന ശുഭാപ്തി വിശ്വാസം സ്മിത്തിനുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ താരം കളിക്കില്ലെന്ന വിവരമാണ് ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്റ് നല്‍കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്മിത്ത് ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയിരുന്നു. പരമ്പരയില്‍ 1-0ന് മുന്നില്‍ നില്‍ക്കുന്ന ഓസ്ട്രേലിയയ്ക്കേറ്റ കനത്ത തിരിച്ചടിയാണ് സ്മിത്തിന്റെ അഭാവം.