
അഡിലെയിഡ് ടെസ്റ്റില്‍ സ്പിന്നിനും സുപ്രധാന റോള്‍ ഉണ്ടാകുമെന്ന് അറിയിച്ച് അഡിലെയിഡ് ഓവല്‍ ഹെഡ് ക്യുറേറ്റര്‍. ഡാമിയന്‍ ഹൗ ആണ് ഡേ നൈറ്റ് ടെസ്റ്റില്‍ സ്പിന്നിന് സുപ്രധാനമായ പങ്കു വഹിക്കാനാകുമെന്ന് അഭിപ്രായപ്പെട്ടത്. ശനിയാഴ്ച ഡിസംബര്‍ 2നാണ് ആഷസിലെ ചരിത്രപരമായ ഡേ-നൈറ്റ് ടെസ്റ്റിനു തുടക്കം കുറിക്കുക. വരും ദിവസങ്ങളില്‍ അഡിലെയിഡില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ടെങ്കിലും പൊതുവേ വരണ്ട കാലാവസ്ഥയാണ് ഇവിടെ.
മത്സരത്തിന്റെ ആദ്യ ദിവസം മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പിന്നീട് കാലാവസ്ഥ ഭീഷണി ടെസ്റ്റിനു ഉണ്ടാകില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഉദ്ഘാടന ഡേ-നൈറ്റ് മത്സരത്തില്‍ പേസര്‍മാര്‍ക്കാണ് കൂടുതല്‍ മേല്‍ക്കൈയെങ്കിലും കഴിഞ്ഞ വര്‍ഷം ബാറ്റ്സ്മാന്മാര്ക്കും കഴിവ് തെളിയിക്കുവാന്‍ അവസരം അഡിലെയിഡിലെ പിച്ചില്‍ നിന്ന് സാധിച്ചിരുന്നു. ഇത്തവണയും സ്ഥിതി വ്യത്യാസമാകില്ല എന്ന് പറഞ്ഞ ക്യുറേറ്റര്‍ പേസിനു ബൗണ്‍സിനും പിന്തുണയുള്ള പിച്ചാണെങ്കിലും സ്പിന്നര്‍മാര്‍ നിര്‍ണ്ണായകമാകുമെന്നാണ് അഭിപ്രായപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial