ലീഡ് പിടിക്കാനൊരുങ്ങി ഓസ്ട്രേലിയ, സ്മിത്തിനു ശതകം

- Advertisement -

പെര്‍ത്ത് ടെസ്റ്റില്‍ മികച്ച മറുപടിയായി ഓസ്ട്രേലിയ. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് നേടിയത്. സ്റ്റീവന്‍ സ്മിത്ത് 139 റണ്‍സും മിച്ചല്‍ മാര്‍ഷ് 39 റണ്‍സും നേടി ക്രീസില്‍ നിലയുറപ്പിച്ചിട്ടുണ്ട്. തലേ ദിവസത്തെ സ്കോറായ 203/3 എന്ന സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഷോണ്‍ മാര്‍ഷിനെ(28) ആണ് നഷ്ടമായത്. മോയിന്‍ അലിയാണ് ഷോണ്‍ മാര്‍ഷിന്റെ വിക്കറ്റ് വീഴ്ത്തിയത്.

അഞ്ചാം വിക്കറ്റില്‍ 66 റണ്‍സ് നേടിയ സ്മിത്ത്-മിച്ചല്‍ മാര്‍ഷ് മികച്ച രീതിയിലാണ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് നയിച്ചത്. നിലവില്‍ ഇംഗ്ലണ്ടിനെക്കാള്‍ 89 റണ്‍സ് പിന്നിലാണ് ഓസ്ട്രേലിയ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement