
സ്മിത്തിന്റെ മികച്ച സെഞ്ചുറിയുടെ പിൻബബലത്തിൽ ആഷസിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് ആദ്യ ഇന്നിങ്സിൽ നേരിയ ലീഡ്. ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 26 റൺസിന്റെ ലീഡാണ് നേടിയത്. തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 33 റൺസ് എടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന് ഇപ്പോൾ 7 റൺസിന്റെ ലീഡ് ഉണ്ട്
മൂന്നാം ദിനം 165/4 എന്ന നിലക്ക് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 328 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഒരറ്റത്തു നിലയുറപ്പിച്ച് പുറത്താകാതെ 141 റൺസ് എടുത്ത സ്മിത്തിന്റെ ഇന്നിംഗ്സാണ് ഓസ്ട്രേലിയക്ക് ലീഡ് നേടി കൊടുത്തത്. 51 റൺസ് എടുത്ത മാർഷിനും 42 റൺസ് എടുത്ത കമ്മിൻസിനും മാത്രമേ സ്മിത്തിന് പിന്തുണ നൽകാനായുള്ളു. ഇംഗ്ലണ്ടിന് വേണ്ടി ബ്രോഡ് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ അലിയും ആൻഡേഴ്സണും 2 വിക്കറ്റ് വീതം വീഴ്ത്തി.
തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ളണ്ടിന് ഹസൽവുഡ് തുടക്കത്തിലേ പ്രഹരമേല്പിച്ചു. 17 റൺസ് എടുക്കുന്നതിനിടെ വിൻസിനെയും കുക്കിന്റെയും വിക്കറ്റ് വീഴ്ത്തികൊണ്ടാണ് ഹസൽവുഡ് ഓസ്ട്രേലിയക്കു മികച്ച തുടക്കം നൽകി കൊടുത്തത്. മത്സരം രണ്ട് ദിവസം ശേഷിക്കെ ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial