
ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് ശതകം നേടി മിച്ചല്‍ മാര്‍ഷ് ഗംഭീരമാക്കിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് പെര്‍ത്ത് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ 403 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ സ്റ്റീവന്‍ സ്മിത്ത്(182*), മിച്ചല്‍ മാര്‍ഷ്(100*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ചായ സമയത്ത് 421 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തില്‍ 18 റണ്‍സ് ലീഡ് ആണ് ഓസ്ട്രേലിയ നിലവില്‍ നേടിയിട്ടുള്ളത്. ചായ സമയത്ത് പിരിയുമ്പോള്‍ അഞ്ചാം വിക്കറ്റില്‍ 173 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് സഖ്യം നേടിയത്.
തലേ ദിവസത്തെ സ്കോറായ 203/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഷോണ്‍ മാര്‍ഷിനെ(28) നഷ്ടമായെങ്കിലും സ്മിത്ത്-മിച്ചല്‍ മാര്‍ഷ് സഖ്യം ടീമിനെ സുരക്ഷിത തീരങ്ങളിലേക്ക് എത്തിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial