ഓസ്ട്രേലിയയ്ക്ക് ആശ്വാസം,സ്മിത്തിന് സ്കാനിംഗുകളില്‍ പൊട്ടലില്ല

ജോഫ്ര ആര്‍ച്ചറുടെ തീപ്പാറും പന്തുകളെ പലതവണ അതിജീവിച്ചുവെങ്കിലും അതില്‍ ചിലത് സ്മിത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഒരു വട്ടം കൈയ്യിലും ഒരു വട്ടം കഴുത്തിലും പന്ത് കൊണ്ട് സ്മിത്ത് കളത്തിന് പുറത്ത് പോകുകയും ചെയ്തു. പിന്നീട് തിരികെ ക്രീസിലേക്ക് എത്തിയശേഷം 92 റണ്‍സ് നേടിയാണ് സ്മിത്ത് മടങ്ങിയത്. താരം പുറത്തായ ശേഷം കരുതലെന്ന നിലയില്‍ താരത്തെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു.

നേരത്തെ കണ്‍കഷന്‍ ടെസ്റ്റിന് വിധേയനാക്കിയ ശേഷം കുഴപ്പമില്ലെന്ന് കണ്ടെത്തിയാണ് സ്മിത്ത് വീണ്ടും ബാറ്റ് വീശാനെത്തിയത്. ടീം ഡോക്ടര്‍ കളിക്കാന്‍ തയ്യാറെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് സ്മിത്ത് വീണ്ടും ക്രീസിലേക്ക് മടങ്ങിയത്.

ഇപ്പോള്‍ സ്കാനിംഗുകളില്‍ താരത്തിന് ഭയപ്പെടുന്ന തരത്തിലുള്ള പൊട്ടലൊന്നുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.