മൂന്നാം ദിവസവും കളി വൈകിപ്പിച്ച് മഴ

സിഡ്നിയിൽ മൂന്നാം ദിവസവും കളി വൈകിപ്പിച്ച് മഴ. ഇന്ന് രാവിലെ മഴ കാരണം വൈകിത്തുടങ്ങിയ മത്സരത്തിന്റെ ആദ്യ സെഷനിലെ ഭൂരിഭാഗവും നഷ്ടമായിരുന്നു. ഇന്നലെ സിഡ്നിയിൽ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് കൂറ്റന്‍ സ്കോറിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഓസ്ട്രേലിയ. 137 റൺസ് നേടിയ ഉസ്മാന്‍ ഖവാജ പുറത്തായി അധികം വൈകുന്നതിന് മുമ്പ് ഓസ്ട്രേലിയ തങ്ങളുടെ ഡിക്ലറേഷന്‍ പ്രഖ്യാപിച്ചു.

34 റൺസുമായി മിച്ചൽ സ്റ്റാര്‍ക്കും 16 റൺസ് നേടി നഥാന്‍ ലയണും ആണ് ആതിഥേയര്‍ക്കായി ക്രീസിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് 5 വിക്കറ്റ് നേടി.

ഓസ്ട്രേലിയ 416/8 എന്ന സ്കോറിൽ ഡിക്ലയര്‍ ചെയ്ത ശേഷം ഇംഗ്ലണ്ട് 5 ഓവറിൽ 13/0 എന്ന നിലയിൽ നില്‍ക്കുമ്പോള്‍ രണ്ടാം ദിവസത്തെ സ്റ്റംപ്സ് ആകുകയായിരുന്നു.