
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ മഴയുടെ തടസ്സം. ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ സെഷനില്‍ മഴ രണ്ട് വട്ടം കളി മുടക്കിയപ്പോ ദിവസത്തെ ചായ സെഷന് നേരത്തെ ആക്കുകയായിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് നായകന് ജോ റൂട്ട് ബൗളിംഗ് തിരഞ്ഞെടുത്തു. കളി തടസ്സപ്പെടുമ്പോള്‍ ഓസ്ട്രേലിയ 33/0 എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ 21 റണ്‍സും കാമറൂണ്‍ ബാന്‍ക്രോഫ്ട് 10 റണ്‍സും നേടി പുറത്താകാതെ നില്ക്കുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് ഒരു മാറ്റവുമായി ആണ് ഇറങ്ങിയത് ജേക്ക് ബാളിനു പകരം ക്രെയിഗ് ഓവര്ട്ടന് ടീമിലേക്ക് മടങ്ങിയെത്തി. ആദ്യ ടെസ്റ്റില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങിയത്.
ഒരു ഡേ നൈറ്റ് ടെസ്റ്റില്‍ ടോസ് ലഭിച്ചിട്ട് ബൗളിംഗ് തിരഞ്ഞെടുക്കുന്ന ആദ്യ ക്യാപ്റ്റനായി ജോ റൂട്ട്. ഇതുവരെ നടന്ന് ആറ് ഡേ നൈറ്റ് ടെസ്റ്റുകളില്‍ 4 എണ്ണം ആദ്യം ബാറ്റ് ചെയ്യുന്ന ടീമാണ് വിജയിച്ചിട്ടുള്ളത്. രണ്ടെണ്ണം ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ടീമും ജയിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial