ഭേദപ്പെട്ട തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇംഗ്ലണ്ട്

- Advertisement -

രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നല്‍കിയ ഭേദപ്പെട്ട തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ നഷ്ടമായി ഇംഗ്ലണ്ട്. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയിട്ടുള്ളത്. ജെയിംസ് വിന്‍സ് 83 റണ്‍സുമായി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയി. മാര്‍ക്ക് സ്റ്റോണ്‍മാന്‍ 53 റണ്‍സ് നേടി പുറത്തായി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 28 റണ്‍സുമായി ദാവീദ് മലന്‍, മോയിന്‍ അലി(13) എന്നിവരാണ് ക്രീസില്‍.

രണ്ടാം  വിക്കറ്റില്‍ 125 റണ്‍സാണ് വിന്‍സ്-സ്റ്റോണ്‍മാന്‍ കൂട്ടുകെട്ട് നേടിയത്. 127/1 എന്ന നിലയില്‍ നിന്നാണ് തുടരെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിനു നഷ്ടമായത്. ചായയ്ക്ക് തൊട്ടുമുമ്പ് സ്റ്റോണ്‍മാനെ നഷ്ടമായ ഇംഗ്ലണ്ടിനു ചായയ്ക്ക് ശേഷം ജെയിംസ് വിന്‍സിനെയും നഷ്ടമായത് തിരിച്ചടിയായി. ഏറെ വൈകാതെ ജോ റൂട്ടും പുറത്തായതോടു കൂടി ഇംഗ്ലണ്ട് 163/4 എന്ന നിലയിലേക്ക് വീണു.

ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി. ജെയിംസ് വിന്‍സ് റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement