ആഷസില്‍ സ്ഥാനം ഉറപ്പിച്ചത് ഈ മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രം: റിക്കി പോണ്ടിംഗ്

ഓസ്ട്രേലിയയ്ക്കായി മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രമാണ് വരാനിരിക്കുന്ന ആഷസ് പരമ്പരയില്‍ ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളതെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ എന്നിവര്‍കൊക്കെ മാര്‍നസ് ലാബൂഷാനെയാണ് തന്റെ അഭിപ്രായത്തില്‍ ആഷസ് ടീമില്‍ ഇടം ലഭിക്കേണ്ട താരങ്ങളെന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്.

ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തതാണ് മാര്‍ക്കസ് ഹാരിസിനു മുന്‍തൂക്കം നല്‍കുന്നതെന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്. ഖവാജയ്ക്ക് മികച്ച സിരീസ് അല്ലായിരുന്നുവെങ്കില്‍ അദ്ദേഹം ടീമിലുണ്ടാവണം. തനിക്ക് ഏറെ ഇഷ്ടപ്പെട്ട മറ്റൊരു താരം ലാബൂഷാനെയാണെന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്. ലാബൂഷാനെയുടെ ടെക്നിക്ക് മികച്ചതായി തോന്നിയെന്ന് പറഞ്ഞ റിക്കി ഇംഗ്ലണ്ടിലെ സ്വിംഗിംഗ് സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യമായ താരം ലാബൂഷാനെയാണെന്നും പറഞ്ഞു.

ആഷസിനിടെ വംശീയാധിക്ഷേപം നേരിട്ടു, ഒസാമ എന്ന് തന്നെ ഒരു ഓസ്ട്രേലിയന്‍ താരം വിളിച്ചു

2015 ആഷസ് പരമ്പരയ്ക്കിടെ തനിക്കെതിരെ ഒരു ഓസ്ട്രേലിയന്‍ താരം വംശീയാധിക്ഷേപം നടത്തിയെന്ന് തുറന്ന് പറഞ്ഞ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. കാര്‍ഡിഫിലെ ആദ്യ ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തില്‍ 77 റണ്‍സും 5 വിക്കറ്റും നേടി മോയിന്‍ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 169 റണ്‍സിന്റെ വിജയം നേടിയിരുന്നു.

വ്യക്തിപരമായി എനിക്ക് മികച്ച ഒരു ആഷസ് പരമ്പരയായിരുന്നു 2015ലേത്. എന്നാല്‍ ഒരു സംഭവം തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്ന് താരത്തിന്റെ പേര് പറയാതെ മോയിന്‍ അലി തന്റെ ആത്മകഥയില്‍ ഇപ്രകാരം സൂചിപ്പിച്ചു. “ടേക്ക് ദാറ്റ്, ഒസാമ”യെന്ന് താരം തനിക്കെതിരെ പറഞ്ഞപ്പോള്‍ ഇത്രമേല്‍ ദേഷ്യം തനിക്ക് ക്രിക്കറ്റ് ഫീല്‍ഡില്‍ ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും മോയിന്‍ അലി പറയുന്നു.

ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ഈ സംഭവം അന്നത്തെ ഓസ്ട്രേലിയന്‍ കോച്ചായിരുന്നു ഡാരെന്‍ ലേമാനോടും പറഞ്ഞിട്ടുണ്ട്. ലേമാന്‍ താരത്തിനോട് ഇത് ചോദിച്ചപ്പോള്‍ താരം നിഷേധിക്കുകയായിരുന്നു. താന്‍ പറഞ്ഞത് “ടേക്ക് ദാറ്റ്, യൂ പാര്‍ട്-ടൈമര്‍” എന്നാണെന്ന് പറഞ്ഞ് താരം കൈകഴുകുകയായിരുന്നുവെന്നും മോയിന്‍ അലി അന്നത്തെ സംഭവത്തെ ഓര്‍ത്ത് പറഞ്ഞു.

2019 ആഷസ് പരമ്പര ഓഗസ്റ്റ് 1നു ആരംഭിക്കും

2019 ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 1നു നടക്കും. എഡ്ജ്ബാസ്റ്റണില്‍ ആണ് ആദ്യ മത്സരം അരങ്ങേറുന്നത്. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 14 മുതല്‍ 18 വരെ ലോര്‍ഡ്സില്‍ നടക്കുമെന്നും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഹെഡിംഗ്‍ലി(ഓഗസ്റ്റ് 22-26), ഓള്‍ഡ് ട്രാഫോര്‍ഡ്(സെപ്റ്റംബര്‍ 4-8), ദി ഓവല്‍(സെപ്റ്റംബര്‍ 12-16) എന്നിവിടങ്ങളിലും നടക്കും.

കൂടാതെ ആഷസ് ടിക്കറ്റ് വില്പനയുടെ ആവശ്യകതയെ വിലയിരുത്തി അവയുടെ ആവശ്യത്തിനനുസരിച്ച് ടിക്കറ്റ് വിതരണത്തിനായി പബ്ലിക്ക് ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ബോര്‍ഡ് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിഡ്നിയിലും ഓസ്ട്രേലിയന്‍ വിജയം, ജയം ഇന്നിംഗ്സിനും 123 റണ്‍സിനും

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 180 റണ്‍സിനു ഓസ്ട്രേലിയ ചുരുട്ടിക്കെട്ടിയപ്പോള്‍ ഇന്നിംഗ്സിനും 123 റണ്‍സിന്റെയും ജയം. 58 റണ്‍സ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പരിക്കേറ്റ് പിന്മാറിയതും ഇംഗ്ലണ്ടിന്റെ ചെുറത്ത് നില്പിനു തിരിച്ചടിയായി. ജോണി ബൈര്‍സ്റ്റോ 38 റണ്‍സും ടോം കുറന്‍ 23 റണ്‍സ് നേടി പുറത്താകാതെയും നിന്നു. 88.1 ഓവര്‍ പിടിച്ച് നിന്ന ഇംഗ്ലണ്ട് 180 റണ്‍സാണ് നേടിയത്.

പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് നേടിയപ്പോള്‍ നഥാന്‍ ലയണ്‍ മൂന്ന് വിക്കറ്റുകള്‍ക്ക് ഉടമയായി. ജയത്തോടെ പരമ്പര 4-0നു ഓസ്ട്രേലിയ സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ് ആണ് കളിയിലെ താരം. സ്റ്റീവന്‍ സ്മിത്തിനെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ടിനെക്കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോല്‍വി

ഓസ്ട്രേലിയ തങ്ങളുടെ ഇന്നിംഗ്സ് 649/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു തകര്‍ച്ച. നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 25/2 എന്ന നിലയില്‍ നിന്ന് പിന്നീട് ബാറ്റിംഗ് പുനരാംരംഭിച്ച ഇംഗ്ലണ്ട് നാലാം ദിവസം അവസാനിക്കുമ്പോള്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 93 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ ഇംഗ്ലണ്ട് ഇനി ഒരു ദിവസം ശേഷിക്കെ ഓസ്ട്രേലിയയെ വീണ്ടും ബാറ്റ് ചെയ്യിക്കാനായി 210 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

42 റണ്‍സുമായി ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനു കൂട്ടായി 17 റണ്‍സുമായി ജോണി ബൈര്‍സ്റ്റോ ആണ് ക്രീസില്‍ നില്‍ക്കുന്നത്. അഞ്ചാം വിക്കറ്റില്‍ 25 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും കൂടി നേടിയിട്ടുള്ളത്. രണ്ട് വിക്കറ്റ് നേടിയ നഥാന്‍ ലയണ്‍ ആണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 346 റണ്‍സിനു പുറത്തായപ്പോള്‍ ഓസ്ട്രേലിയ ഉസ്മാന്‍ ഖ്വാജ(171), ഷോണ്‍ മാര്‍ഷ്(156), മിച്ചല്‍ മാര്‍ഷ്(101) എന്നിവരുടെ ശതകങ്ങളുടെ ബലത്തില്‍ 649 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ മോയിന്‍ അലി രണ്ടു വിക്കറ്റും ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ടോം കുറന്‍, മേസണ്‍ ക്രെയിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാര്‍ഷ് സഹോദരന്മാര്‍ക്ക് ശതകം, അതിശക്തമായ നിലയില്‍ ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരെ സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ അതിശക്തമായ നിലയില്‍. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 649/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഓസ്ട്രേലിയ. 303 റണ്‍സിന്റെ ലീഡോടു കൂടിയാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ചായ സമയത്ത് ഇംഗ്ലണ്ട്25/2 എന്ന നിലയിലായിരുന്നു.

തലേ ദിവസത്തെ സ്കോറായ 479 റണ്‍സിന്റെ കൂടെ 170 റണ്‍സ് കൂടി നേടിയ ശേഷമാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. നാലാം ദിവസം ലഞ്ചിനു ശേഷമാണ് ഡിക്ലറേഷന്‍ വന്നത്. 169 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ മാര്‍ഷ് സഹോദരന്മാരാണ് ഓസ്ട്രേലിയയെ നയിച്ചത്. ഷോണ്‍ മാര്‍ഷ് 156 റണ്‍സ് നേടി റണ്‍ഔട്ട് ആയപ്പോള്‍ മിച്ചല്‍ മാര്‍ഷിനെ(101) ടോം കുറന്‍ പുറത്താക്കി. ടിം പെയിന്‍ 38 റണ്‍സുമായും പാറ്റ് കമ്മിന്‍സ് 24 റണ്‍സും നേടി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രേലിയ ലീഡ് നേടി കുതിക്കുന്നു, ഖ്വാജ 171 റണ്‍സ്, ഷോണ്‍ മാര്‍ഷ് 98*

സിഡ്നി ടെസ്റ്റ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയക്ക് 133 റണ്‍സ് ലീഡ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 479/4 എന്ന നിലയിലാണ് ഓസ്ട്രേലിയ. മാര്‍ഷ് സഹോദരന്മാരാണ് ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഷോണ്‍ മാര്‍ഷ് 98 റണ്‍സും മിച്ചല്‍ മാര്‍ഷ് 63 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 171 റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജയും 83 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തുമാണ് മൂന്നാം ദിവസം പുറത്തായ ബാറ്റ്സ്മാന്മാര്‍.

അഞ്ചാം വിക്കറ്റില്‍ മാര്‍ഷ് സഹോദരന്മാര്‍ 104 റണ്‍സുമായി ടീം ലീഡ് 100 കടക്കാന്‍ സഹായിക്കുകായയിരുന്നു. മോയിന്‍ അലിയ്ക്കും മേസണ്‍ ക്രെയിനിനുമാണ് മൂന്നാം ദിവസം വിക്കറ്റ് ലഭിച്ചത്. ഉസ്മാന്‍ ഖ്വാജയെ പുറത്താക്കി ക്രെയിന്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മേസണ്‍ ക്രെയിനിന്റെ കന്നി വിക്കറ്റ് ഉസ്മാന്‍ ഖ്വാജ

ഇംഗ്ലണ്ടിനായി ആഷസിലെ അവസാന ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മേസണ്‍ ക്രെയിനിനു കന്നി വിക്കറ്റ്. 171 റണ്‍സ് നേടി ഓസ്ട്രേലിയയെ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് കരകയറ്റിയ ഉസ്മാന്‍ ഖ്വാജയാണ് മേസണ്‍ ക്രെയിനിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായി മാറിയത്. ഖ്വാജ പുറത്താകുമ്പോള്‍ സിഡ്നി ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് ഓസ്ട്രേലിയ നേടിക്കഴിഞ്ഞിരുന്നു. ബൈയര്‍സ്റ്റോ സ്റ്റംപ് ചെയ്താണ് ഖ്വാജ പുറത്തായത്.

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍ 32 ഓവറുകളാണ് ക്രെയിന്‍ എറിഞ്ഞത്. 108 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് സ്വന്തമാക്കാന്‍ താരത്തിനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശതകത്തിനരികെ ഖ്വാജ, കൂട്ടായി സ്മിത്ത്

സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ തിരിച്ചുവരുന്നു. ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സില്‍ 346 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 193/2 എന്ന നിലയിലാണ്. കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ പൂജ്യത്തിനു നഷ്ടമായ ശേഷം ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖ്വാജയും കൂടിയാണ് ഓസ്ട്രേലിയയുടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ചായയ്ക്ക് തൊട്ടുമുമ്പ് 56 റണ്‍സ് നേടിയ വാര്‍ണറെ പുറത്താക്കിയെങ്കിലും ഖ്വാജയ്ക്കൊപ്പമെത്തിയ സ്മിത്ത് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ രണ്ടാം ദിവസം അവസാനിപ്പിക്കുവാന്‍ സഹായിച്ചു.

91 റണ്‍സുമായി ഖ്വാജയും 44 റണ്‍സ് നേടി സ്മിത്തുമാണ് ക്രീസില്‍ നിലയറുപ്പിച്ചിട്ടുള്ളത്. ഇരുവരും കൂടി മൂന്നാം വിക്കറ്റില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയിട്ടുണ്ട് ഇതുവരെ. ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട് ബ്രോഡ് എന്നിവരാണ് വിക്കറ്റ് വേട്ടക്കാര്‍. മൂന്നാം സെഷനില്‍ ഒരു വിക്കറ്റ് പോലും നേടാനാകാതെ പോയതും ഇംഗ്ലണ്ടിനു തിരിച്ചടിയായി. 153 റണ്‍സ് മാത്രം പിന്നിലായി രണ്ടാം ദിവസം അവസാനിപ്പിക്കാനായതും ഓസ്ട്രേലിയയ്ക്ക് ആധിപത്യം നല്‍കുന്നു.

നേരത്തെ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു 18 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ദാവീദ് മലനെ(62) നഷ്ടമായി. മോയിന്‍ അലി(30), ടോം കുറന്‍(39), സ്റ്റുവര്‍ട് ബ്രോഡ്(31) എന്നിവരുടെ ചെറുത്ത് നില്പാണ് 346 റണ്‍സിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിഡ്നിയില്‍ അവസാന ഓവറുകളില്‍ മേല്‍ക്കൈ പിടിച്ചുവാങ്ങി ഓസ്ട്രേലിയ

ആഷസിലെ സിഡ്നി ടെസ്റ്റില്‍ ആദ്യ ദിവസം ഇംഗ്ലണ്ട് 233/5 എന്ന നിലയില്‍. മഴ മൂലം ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ലഞ്ച് നേരത്തെയാക്കി കളി പുനക്രമീകരിച്ചപ്പോള്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ബാറ്റ്സ്മാന്മാര്‍ക്കെല്ലാം തന്നെ തുടക്കം ലഭിച്ചുവെങ്കിലും അവര്‍ക്ക് ക്രീസില്‍ അധിക നേരം പിടിച്ചു നില്‍ക്കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി. അര്‍ദ്ധ ശതകം തികച്ച ജോ റൂട്ടും ദാവീദ് മലനും മാത്രമായിരുന്നു ഇതിനൊരപവാദം. റൂട്ട് 83 റണ്‍സ് നേടി പുറത്തായപ്പോള്‍ ദാവീദ് മലന്‍ 55 റണ്‍സുമായി ക്രീസില്‍ പുറത്താകാതെ നില്‍ക്കുന്നു. 5 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ പുറത്തായപ്പോള്‍ 81.4 ഓവറുകള്‍ എറിഞ്ഞ ആദ്യ ദിവസത്തെ കളി നിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

228/3 എന്ന നിലയില്‍ ശക്തമായി മുന്നേറുകയായിരുന്ന ഇംഗ്ലണ്ടിനെ അവസാന രണ്ട് ഓവറുകളില്‍ വീഴ്ത്തിയ വിക്കറ്റുകളുടെ ബലത്തില്‍ ഓസ്ട്രേലിയ പിടിച്ചുകെട്ടുകയായിരുന്നു. ഇംഗ്ലണ്ടിനു മുന്‍തൂക്കമുള്ള ആദ്യ ദിവസമെന്ന നിലയില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് ടെസ്റ്റില്‍ ഈ വിക്കറ്റുകളിലൂടെ ഓസ്ട്രേലിയ നടത്തിയത്.

അലിസ്റ്റര്‍ കുക്ക്(39), മാര്‍ക്ക് സ്റ്റോണ്‍മാന്‍(24), ജെയിംസ് വിന്‍സ്(25) എന്നിവരാണ് പുറത്തായ മറ്റു ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍. ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ സെഷന്‍ മഴയില്‍ കുതിര്‍ന്നു, ഇംഗ്ലണ്ട് ബാറ്റ് ചെയ്യും

ആഷസിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. മഴ മൂലം ആദ്യ സെഷനിലെ കളി പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഓസ്ട്രേലിയന്‍ സമയം ഉച്ചയ്ക്ക് 12.10നോടടുത്ത സമയത്ത് നടന്ന ടോസ് വിജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിംഗ് തീരുമാനിക്കുകയായിരുന്നു. ഇരു ടീമുകളിലും ഒരു മാറ്റമാണുള്ളത്. ഇംഗ്ലണ്ട് ക്രിസ് വോക്സിനു പകരം മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനു അവസരം നല്‍കുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തിരികെ ഓസ്ട്രേലിയന്‍ ഇലവനിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ജാക്സണ്‍ ബേര്‍ഡ് ആണ് പുറത്ത് പോകുന്ന താരം. ആഷ്ടണ്‍ അഗര്‍ രണ്ടാം സ്പിന്നറായി സിഡ്നിയില്‍ കളിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, മാര്‍ക്ക് സ്റ്റോണ്‍മാന്‍, ജെയിംസ് വിന്‍സ്, ജോ റൂട്ട്, ദാവീദ് മലന്‍, ജോണി ബൈര്‍സ്റ്റോ, മോയിന്‍ അലി, ടോം കുറന്‍, മേസണ്‍ ക്രെയിന്‍, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേര്‍സണ്‍

ഓസ്ട്രേലിയ: കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിഡ്നിയില്‍ ക്രിസ് വോക്സ് ഇല്ല, മേസണ്‍ ക്രെയിന്‍ അരങ്ങേറ്റം കുറിക്കും

സിഡ്നി ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തിരിച്ചടി. ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. താരത്തിനു പരിക്കേറ്റത്തോടെ ലെഗ് സ്പിന്നര്‍ മേസണ്‍ ക്രെയിന്‍ പകരക്കാരനായി അവസാന ഇലവനില്‍ മത്സരിക്കും. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയ്ക്കിടെ ഏറ്റ പരിക്ക് ഇപ്പോള്‍ കൂടുതല്‍ വഷളായതാണ് താരത്തിനും ഇംഗ്ലണ്ടിനു തിരിച്ചടിയായത്. ഇംഗ്ലണ്ടിനു വേണ്ടി പരിശീലന മത്സരങ്ങളിലും പരമ്പരയിലുടനീളവും ഏറ്റവുമധികം തവണ പന്തെറിഞ്ഞത് ക്രിസ് വോക്സ് ആയിരുന്നു.

സ്കാനുകള്‍ പ്രകാരം പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും കൂടുതല്‍ കാലം പുറത്തിരിക്കാതിരിക്കുവാന്‍ താരം സിഡ്നിയില്‍ വിശ്രമം തേടുന്നതാണ് നല്ലതെന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ ടീം തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനു നേരത്തെ പരിക്കേറ്റ് പേസ് ബൗളര്‍ ക്രെയിഗ് ഒവര്‍ട്ടന്റെ സേവനത്തിനായി ഇനിയും കാത്തിരിക്കേണ്ടതായുണ്ട്. ഇരുവരുടെയും അഭാവം ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെയും വല്ലാതെ ബാധിക്കും. ഇരുവരും ബാറ്റ് കൊണ്ടും ടീമിനെ രക്ഷിക്കുവാന്‍ കഴിവുള്ള രണ്ട് കളിക്കാരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version