ഇംഗ്ലണ്ടിനു ഒരു വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയന്‍ ഡിക്ലറേഷന്‍ സ്കോര്‍ 442/8 എന്ന നിലയില്‍

- Advertisement -

ഓസ്ട്രേലിയയുടെ മികച്ച സ്കോറായ 442/8 പിന്തുടര്‍ന്ന് ഇംഗ്ലണ്ടിനു അഡിലെയിഡില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടം. 18 റണ്‍സ് നേടിയ മാര്‍ക്ക് സ്റ്റോണ്‍മാനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. 11 റണ്‍സുമായി അലിസ്റ്റര്‍ കുക്ക്(11*) റണ്ണൊന്നുമെടുക്കാതെ ജെയിംസ് വിന്‍സ് എന്നിവരാണ് ക്രീസില്‍. 9.1 ഓവര്‍ നേരിട്ട ഇംഗ്ലണ്ട് 29 റണ്‍സാണ് നേടിയിട്ടുള്ളത്.

നേരത്തെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 442/8 എന്ന നിലയില്‍ സ്മിത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. ഷോണ്‍ മാര്‍ഷ് 126 റണ്‍സ് നേടി പുറത്താകാതെ നിന്നു. ടിം പെയിന്‍(57), ഉസ്മാന്‍ ഖ്വാജ(53), പാറ്റ് കമ്മിന്‍സ്(44) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. ഇംഗ്ലണ്ടിനായി അരങ്ങേറ്റക്കാരന്‍ ക്രെയിഗ് ഓവര്‍ട്ടണ്‍ 3 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement