ഇംഗ്ലണ്ടിന് അവസാന സെഷന്‍ അതിജീവിക്കുക എന്ന ദുഷ്കരമായ ദൗത്യം, കൈയ്യിലുള്ളത് 2 വിക്കറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

26 ഓവറുകളാണ് അഡിലെയ്ഡിലെ ടെസ്റ്റ് രക്ഷിക്കുവാന്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യേണ്ടത്. കൈയ്യിലുള്ളതാകട്ടെ വെറും 2 വിക്കറ്റ്. 25 റൺസ് നേടിയ ജോസ് ബട്‍ലറും റണ്ണൊന്നുമെടുക്കാതെ സ്റ്റുവര്‍ട് ബ്രോഡും ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ട് ചായയ്ക്ക് പിരിയുന്ന സമയത്ത് 180/8 എന്ന നിലയിലാണ്.

288 റൺസ് ഇനിയും വിജയത്തിനായി വേണ്ട ഇംഗ്ലണ്ട് ആ ലക്ഷ്യം നേടുവാന്‍ ശ്രമിക്കില്ല. പകരം വിക്കറ്റുകള്‍ നഷ്ടമാകാതെ മത്സരം സമനിലയിലേക്ക് എത്തിക്കാനാകുമോ എന്നാവും ശ്രമിക്കുക.

ഓസ്ട്രേലിയയ്ക്കായി ജൈ റിച്ചാര്‍ഡ്സൺ മൂന്നും മിച്ചൽ സ്റ്റാര്‍ക്ക്, നഥാന്‍ ലയൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.