ആര്‍ച്ചര്‍ പ്രതിഭാശാലി, എന്നാല്‍ ഇത് പുതിയ തന്നെ പരീക്ഷണം

ജോഫ്ര ആര്‍ച്ചര്‍ പ്രതിഭയുള്ള ക്രിക്കറ്ററാണെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റ് പോലെയല്ല റെഡ് ബോള്‍ ക്രിക്കറ്റെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. വളരെ മികച്ച അത്‍ലീറ്റും പ്രതിഭാശാലിയായ ക്രിക്കറ്ററുമാണ് ജോഫ്ര ആര്‍ച്ചര്‍, എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും ലാംഗര്‍ പറഞ്ഞു. ഇംഗ്ലണ്ട് ബൗളര്‍മാരുടെ ക്ഷമ നശിപ്പിച്ച് തളര്‍ത്തി ജോഫ്രയുള്‍പ്പെടെയുള്ളവരെ അവരുടെ മൂന്നാം നാലാം സ്പെല്ലിലേക്ക് എത്തിക്കുക എന്നതായിരിക്കണം ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരുടെ ലക്ഷ്യമെന്ന് ലാംഗര്‍ പറഞ്ഞു.

താന്‍ ഇതാദ്യമായല്ല റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നതെന്നും തനിക്ക് ഇഷ്ടപ്പെട്ട ഫോര്‍മാറ്റാണ് ഇതെന്നുമാണ് ജോഫ്ര പ്രതികരിച്ചത്. സസ്സെക്സില്‍ താന്‍ എത്തിയപ്പോള്‍ കളിച്ച് തുടങ്ങിയതും ഈ ഫോര്‍മാറ്റിലാണെന്നാണ് ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞത്.

Previous articleലോര്‍ഡ്സിലെ പിച്ച് വരണ്ടതാവുമെന്ന് ഓസ്ട്രേലിയന്‍ പരിശീലകന്‍
Next article“താൻ രണ്ട് ടീമുകൾക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്, മെസ്സിക്ക് അതാവില്ല” – റൊണാൾഡോ