ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരെ മടക്കി ജോഫ്ര, രക്ഷാപ്രവര്‍ത്തനവുമായി സ്മിത്തും മാര്‍നസ് ലാബൂഷാനെയും

- Advertisement -

ഇംഗ്ലണ്ടിനെ 294 റണ്‍സിന് പുറത്താക്കിയ ഓസ്ട്രേലിയയ്ക്കും ബാറ്റിംഗ് തകര്‍ച്ച. ജോഫ്ര ആര്‍ച്ചര്‍ ഡേവിഡ് വാര്‍ണറെയും മാര്‍ക്കസ് ഹാരിസിനെയും പുറത്താക്കിയ ശേഷം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 55/2 എന്ന നിലയിലാണ്. പതിവ് പോലെ മാര്‍നസ് ലാബൂഷാനെയിലും സ്റ്റീവ് സ്മിത്തിലുമാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകള്‍. മൂന്നാം വിക്കറ്റില്‍ ഇരു താരങ്ങളും കൂടി 41 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ലാബൂഷാനെ 32 റണ്‍സും സ്മിത്ത് 14 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

വാര്‍ണര്‍ അഞ്ച് റണ്‍സും മാര്‍ക്കസ് ഹാരിസ് മൂന്ന് റണ്‍സും നേടിയാണ് പുറത്തായത്. ഇംഗ്ലണ്ടിന്റെ സ്കോറിന് 239 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ ഇപ്പോള്‍.

Advertisement