ഹാസൽവുഡിന്റെ പകരക്കാരന്‍, ജൈ റിച്ചാര്‍ഡ്സൺ സാധ്യത

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ജോഷ് ഹാസൽവുഡിന്റെ സേവനം ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുമ്പോള്‍ പകരം എത്തുവാന്‍ ഏറ്റവും അധികം സാധ്യത ജൈ റിച്ചാര്‍ഡ്സണ്. ബ്രിസ്ബെയിന്‍ ടെസ്റ്റിനിടെ താരത്തിനേറ്റ സൈഡ് സ്ട്രെയിന്‍ ആണ് ഹാസൽവുഡിന് വിനയായിരിക്കുന്നത്.

2019ൽ ശ്രീലങ്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇതിന് മുമ്പ് ജൈ റിച്ചാര്‍ഡ്സൺ കളിച്ചത്. അഡിലെയ്ഡിൽ കളിക്കുകയാണെങ്കില്‍ ഇത് വെസ്റ്റേൺ ഓസ്ട്രേലിയ പേസറുടെ മൂന്നാം ടെസ്റ്റാകും. മികച്ച ഷെഫീൽഡ് ഷീൽഡ് സീസണിന് ശേഷം എത്തുന്ന ജൈ റിച്ചാര്‍ഡ്സൺ 23 വിക്കറ്റുകളാണ് സീസണിൽ നേടിയത്. മെൽബേണിലെ ബോക്സിംഗ് ഡേ ടെസ്റ്റിന് മുമ്പ് ഫിറ്റ്നെസ്സ് നേടി ഹാസൽവുഡ് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleവിരാട് കോഹ്‍ലിയുമായുള്ള ചര്‍ച്ച എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുകയില്ല – ബാബര്‍ അസം
Next articleചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഡ്രോ ഇന്ന്, യൂറോപ്പിൽ വമ്പൻ പോരാട്ടങ്ങൾക്ക് കളം ഒരുങ്ങുന്നു